
ശ്രീലങ്ക മുൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്.
2022ൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൻ്റെ പശ്ചാതലത്തിൽ അന്നത്തെ പ്രസിഡൻ്റ് ഗോട്ടബായ രാജപക്സയെ പുറത്താക്കാനും താത്ക്കാലിക പ്രസിഡൻ്റായി വിക്രംസിംഗേയെ നിയമിക്കാനും പാർലമെൻ്റ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.