Flash Story
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

2025 ആഗസ്‌ത്‌ 25 മുതൽ സെപ്‌തംബർ 25 വരെ ദേശീയ ക്യാമ്പയിൻ ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പയോത്രകൾ സംഘടിപ്പിക്കും. എസ്‌ഡിപിഐ

സാങ്കേതിക വിജയം നേടിയ ബിജെപിയ്ക്ക് അധികാരത്തിൽ തുടരാൻ തിരുവനന്തപുരം ജനാധിപത്യത്തെ കശാപ്പ് ചെയ്‌ത്‌ ജനവിധി അട്ടിമറിച്ച് അർഹതയില്ലെന്നും വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വിണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി 2025 ആഗസ്‌ത് 25 മുതൽ സെപ്‌തംബർ 25 വരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പദയാത്രയും പൊതുസമ്മേളനവും, ഹൗസ് ക്യാമ്പയിനും സംഘടിപ്പിക്കും

വിശ്വാസം ജനങ്ങൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂറിൽ 72 ലക്ഷം വോട്ടുകൾ ചെയ്തതായി മഹാരാഷ്ട്രയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളും നരേന്ദ്രമോഡി മത്സരിച്ച മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അസാധാരണമായി ഒരു മണിക്കൂർ നിർത്തിവച്ച ശേഷം മോഡിയുടെ ഭൂരിപക്ഷം കുത്തനെ കൂടിയതടക്കം പുറത്തുവരുന്ന വോട്ട് കൊള്ളയുടെ കഥകൾ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു എന്ന അവകാശപ്പെടുന്ന തൃശൂരിൽ അവരുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ചേർത്തതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ബിജെപി അധികാരം പിടിച്ചെടുക്കുവാനും നിലനിർത്തുന്നതിനും വേണ്ടി വോട്ട് കൊള്ള ഉൾപ്പെടെയുള്ള കുൽസിത ശ്രമങ്ങൾ നടത്തിയെന്ന് വ്യക്തമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലക്കാരുടെ നിയമനം ഉൾപ്പെടെ ഈ അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ ജനങ്ങളെ വിഡ്‌ഡികളാക്കി ഇനിയും അധികാരത്തിൽ തുടരാനാണ് ഭാവമെങ്കിൽ ജനാധിപത്യത്തെ സംരക്ഷിക്കാനും നിലനിർത്താനും ജനങ്ങൾ തെരുവിലിറങ്ങുന്ന സമയം വിദൂരമല്ല.

വാർത്താ സമ്മേളനത്തിൽ സലിം കരമന (ജില്ലാ ജനറൽ സെക്രട്ടറി) അജയൻ വിതുര (ജില്ലാ വൈസ് പ്രസിഡന്റ്)

ഷംസുദീൻ മണക്കാട് (ജില്ലാ ട്രഷറർ) സംബന്ധിച്ചു.

മീഡിയ ഇൻചാർജ് എ എസ് മുസ്സമ്മിൽ

+91 6238964036

Back To Top