
അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായി
വാഴോട്ടുകോണം വെള്ളെക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗി’യായ വിക്രമൻ്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻ
അനീഷിൻ്റെ അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചു.
തിരുവനന്തപുരം ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU പേരൂർക്കട ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ നല്കൽ ചടങ്ങിൻ്റെ പൊതുസമ്മേളനം ബഹു: കേരള തൊഴിൽ – വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. താക്കോൽ നല്കൽ CPM തിരു: ജില്ലാ സെക്രട്ടറി വി.ജോയി അനീഷിൻ്റെ കുടുംബത്തിന് കൈമാറി.CITU സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വീട് നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നല്കിയ വി.എൻ.ശിവാനന്ദനെയും, മികച്ച പാടശേഖര കർഷകനായ അൻഫാറിനെയും ആദരിച്ചു. ഓണക്കിറ്റ് വിതരണം നല്കി കൊണ്ട് വി ‘കെ’ പ്രശാന്ത്MLA, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ശ്രീകാന്ത്, CPM പേരൂർക്കട ഏര്യ സെക്രട്ടറി വട്ടപ്പാറ ബിജു, വാഴോട്ടുകോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാഹുൽ ഹമീദ്, പേരൂർക്കടബിനു. എന്നിവർ നിർവ്വഹിച്ചു.യോഗത്തിൽ പേരൂർക്കട യൂണിയൻ്റെ ഏര്യ പ്രസിഡൻറ് വട്ടപ്പാറ ജയകുമാർഅദ്ധ്യക്ഷത വഹിച്ചു.വീടിൻ്റെനിർമ്മാണത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ച യൂണിയൻ പേരൂർക്കട ഏര്യ സെക്രട്ടറി മൂന്നാമൂട് ഷാജി സ്വാഗതവും’CPM വെള്ളെക്കടവ് ബ്രാഞ്ച് സെക്രട്ടറി ഉദയകുമാർ നന്ദി പറഞ്ഞു.