Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം



കേരള ബാങ്കിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% തിരികെ നൽകുന്ന വിവരം കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അറിയിച്ചു. തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 19-ാം തീയതിയാണ് പൊതുയോഗം ചേർന്നത്.

സംഘങ്ങൾക്ക് അനുവദിച്ച് നൽകുന്ന ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തിൽ നിന്ന് 9.75 ശതമാനമായും സംഘങ്ങൾക്ക് നൽകുന്ന ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ 9 ശതമാനത്തിൽ നിന്ന് 8.90 ശതമാനമായും കുറച്ചിട്ടുണ്ട്. സംഘങ്ങളുടെയും വ്യക്തികളുടെയും 15 ലക്ഷം രൂപക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 0.5% പലിശ കൂടുതൽ നൽകിവരുന്നു.

2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതിയുടെ കാലാവധി ഈ വർഷം അവസാനിക്കുകയാണ്. ഈ 5 വർഷത്തെ പ്രവർത്തനത്തിലൂടെ ബിസിനസിൽ 19,912 കോടി രൂപയാണ് വർദ്ധിച്ചത്. 2019-20 ൽ 1,01,194 കോടി രൂപയായിരുന്ന ബിസിനസ് 2024-25 ൽ 1,21,106 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.

ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് നിലവിൽ 51,000 കോടി രൂപയ്ക്കു മുകളിലാണ്. ഇതിൽ 27% തുക ബാങ്കിന്റെ അഞ്ചര ലക്ഷത്തിലധികം വരുന്ന കാർഷിക വായ്പാ ഇടപാടുകാർക്കാണ് വിതരണം ചെയ്യുന്നത്. 12% തുക സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലക്കും 25% തുക പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുമാണ് അനുവദിച്ചിട്ടുള്ളത്.

14 വ്യത്യസ്ത സോഫ്റ്റ്‌വെയറിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ IT സംയോജനം വളരെ വേഗം പൂർത്തികരിച്ച് UPI സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മൊബൈൽ ബാങ്കിംഗ് സേവനങ്ങളും 2023 മുതൽ കേരള ബാങ്ക് വഴി സഹകരണ മേഖലയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് എട്ട് കോടിയിലധികം ഇടപാടുകളിലായി 16000 കോടിയിലധികം രൂപയുടെ ഇടപാടുകൾ ബാങ്കിന്റെ UPI സേവനം വഴി നടന്നു കഴിഞ്ഞു. 70,763.11 കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിലുളളത്. ബാങ്ക് നിലവിൽ നടപ്പാക്കുന്ന 100 ദിന സ്വർണ്ണപ്പണയ വായ്പാ ക്യാമ്പയിനിലൂടെ 57 ദിവസംകൊണ്ട് സ്വർണ്ണപ്പണയ വായ്പയിൽ 1267 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കുന്നതിന് PACS as MSC പദ്ധതിയിലൂടെ 467 കോടി രൂപയാണ് നബാർഡ് ധനസഹായത്തോടെ കേരള ബാങ്ക് അനുവദിച്ചത്.

സംഘത്തിലെ 1351 പ്രതിനിധികൾ പങ്കെടുത്ത പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. എം.കെ കണ്ണൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് അവതരണം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ നിർവഹിച്ചു.

സഹകരണ വകുപ്പു സ്പെഷ്യൽ സെക്രട്ടറി ഡോ: വീണ എൻ മാധവൻ IAS, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. എ.ആർ. രാജേഷ്, ശ്രീ. എ. അനിൽകുമാർ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. അഡ്വ: എസ്. ഷാജഹാൻ നന്ദി അറിയിച്ചു.Bablu J S Principal PRO Kerala Bank Ph 8921987362; 8281008446

Back To Top