Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല


കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
വഴുതക്കാട്
തിരുവനന്തപുരം

ലോക ഗ്രാൻഡ്പേരൻസ് ഡേ, ലോക ഹൃദയ ദിനം എന്നിവയോട് അനുബന്ധിച്ച് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് വിവിധ കലാപരിപാടികൾ ആദരിക്കൽ ചടങ് എന്നിവ നടന്നു

വയോധികർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പ്രാധാന്യം നൽകി* നടത്തിയ പരിപാടികൾക്ക് എൽ കെ ജി മുതൽ പ്രൈമറി ക്ലാസിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഹൃദയ രൂപരേഖ വരച്ചുകൊണ്ടാണ് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ലോക്ക് മെഡിസിറ്റിയും സി ശ്രീ നേത്ര കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയോജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻടി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. കൂടാതെ, വിവിധ ടെസ്റ്റുകളും സൗജന്യമായി നടത്തി. കുട്ടികളുടെ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും ഒപ്പം നടത്തിയ വിവിധ കലാപരിപാടികൾ വേറിട്ട അനുഭവമായി. തലമുറകൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും മുതിർന്നവരെ ആദരിക്കുന്നതിനും ഈ പരിപാടികൾ സഹായിച്ചു. സ്കൂൾ ഡയറക്ടർ റവറൻസ് സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ അഞ്ജന എം. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Back To Top