
സ്വന്തമായി ഒരു പുസ്തകം എന്ന പലരുടെയും സ്വപ്നം ഷാർജ ബുക്ക് ഫെയറിലൂടെ തന്നെ പ്രസിദ്ധീകരിക്കാൻ അവസരം ഒരുക്കിയ പെണ്ണില്ലം, എഴുത്തിടത്തിലെ വേറിട്ട കാഴ്ചയാണ്. 2023 ൽ തുടങ്ങിയ കൂട്ടായ്മയിലെ ഏറ്റവും വലിയ വിജയവും ഇതുതന്നെയായിരുന്നു. ചീഫ് എഡിറ്ററും ജനറൽ സെക്രട്ടറിയുമായ ശ്രീമതി രാജി അരവിന്ദ് ആയിരുന്നു പ്രൂഫ് റീഡിങും എഡിറ്റിംഗ് നിർവഹിച്ചത് .7 അംഗ കമ്മിറ്റിയും അംഗങ്ങളും പൂർണ്ണമായി സഹകരിച് 62 പുസ്തകങ്ങളും എഴുത്തുകാരികളുമായി നവംബർ 9 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട പെണ്ണില്ലം യാത്ര സ്ത്രീശക്തിയുടെ ചരിത്ര യാത്രയുടെ തുടക്കമായിരുന്നു ഷാർജയിലെ മാധ്യമങ്ങൾ ആഘോഷത്തോടെ അതിലേറെ ആദരവോടെ പെണ്ണില്ലം വനിതകളെ ഏറ്റെടുത്തു നവംബർ 11 ന് 500 പേരെ ഉൾക്കൊള്ളുന്ന ബുക്ക് ഫെയർ സെൻററിലെ ഇന്റലക്റ്റൻ ഹാൾഷാർജ ഗവൺമെൻറ് പെണ്ണില്ലത്തിനായി തുറന്നിട്ടു അരുന്ധതി റോയ്, ശശി തരൂർ തുടങ്ങിയവർക്ക് മാത്രം കിട്ടിയ ബഹുമതി കേരളത്തിലെ സംഘത്തിന് ലഭിച്ചത് വലിയൊരു അംഗീകാരമായി, 3 മണിക്കൂർ സമയം അനുവദിച്ച് നടത്തിയ ചടങ്ങിൽ എല്ലാ എഴുത്തുകാർക്കും ഷാർജ ബുക്ക് അതോറിറ്റി സർട്ടിഫിക്കറ്റ് നൽകിആദരിച്ചു. മേളയിലെ ഏറ്റവും ആകർഷകവുംഒപ്പം ആദരവും നൽകേണ്ടതുമായ പ്രകാശനം എന്ന് മാധ്യമങ്ങൾ ഇതിനെ വിലയിരുത്തി. പ്രശസ്തരായ എഴുത്തുകാർ പെണ്ണിലത്തെ മികച്ച എഴുത്തിടം എന്ന് വിലയിരുത്തുകയും ചെയ്തു.
2025 ൽ പെണ്ണില്ലം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.സാഹിത്യവേദി എന്ന പേരിൽ ഒരു ഫേസ്ബുക് കൂട്ടായ്മയും ആരംഭിച്ചു. 2025 ലെ ഏറ്റവും വലിയനേട്ടമാണ് പെണ്ണില്ലം പബ്ലിക്കേഷൻസ് ആരംഭിച്ചത്. ഈ വർഷത്തെ 44-മത് ഷാർജ അന്താരാഷ്ട്ര പുസ്തക ഉത്സവത്തിൽ 101 പേരുടെ 101 പുസ്‌തകങ്ങളാണ് ഞങ്ങൾ പ്രകാശനം ചെയുന്നത്. നവംബർ 5 മുതൽ 16-ആം തീയതി വരെ ഷാർജയിൽ ഹാൾ നമ്പർ 7 ൽ പെണ്ണില്ലം ബുക്ക്സ്‌റ്റാളും പ്രവർത്തിക്കുന്നു. നവംബർ 3 മുതൽ നവംബർ 20 വരെ പെണ്ണില്ലം എഴുത്തുകാർ ഷാർജ അന്താരാഷ്ട്ര പുസ്തക ഉത്സവത്തിൽ പങ്കെടുക്കുന്നു.