Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. എൺപത്തിഒന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ ആണ് കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറിയത്.

ഒക്‌ടോബർ 10 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ് പ്രസ്തുത തുകയ്ക്കുള്ള ചെക്ക് കൈമാറിയത്.

പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇതൊരു വലിയ നേട്ടമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയും സ്ഥാപനത്തിന്റെ കാര്യക്ഷമതയും ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു.

₹1 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് കൈവരിച്ച കെ.എസ്.എഫ്.ഇ, ഇപ്പോൾ വളർച്ചയുടെ പാതയിലാണെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കൂടുതൽ ജനകീയവും ഉപഭോക്തൃസൗഹൃദപരവുമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ചെയർമാൻ പറഞ്ഞു.

ഇതൊരു വ്യക്തിഗത നേട്ടമല്ല, മറിച്ച് കെ.എസ്.എഫ്.ഇ ടീമിന്റെ കൂട്ടായ പരിശ്രമമാണെന്ന് മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പ്രതികരിച്ചു. ഉപഭോക്താക്കൾ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസമാണ് ഈ ചരിത്രപരമായ നേട്ടങ്ങളിലേക്ക് നയിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെക്ക് കൈമാറിയ ചടങ്ങിൽ കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത്ചന്ദ്രൻ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സൺ ഓഫീസർ ഗോപകുമാർ ജി., കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി അരുൺ ബോസ് എസ്., കെഎസ്എഫ്ഇ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദ് എസ്., കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുശീലൻ എസ്. തുടങ്ങിയവർ പങ്കെടുത്തു.

Back To Top