
പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ശമ്പള പരിഷ്‌കര ണത്തിന്റെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം നൽകുക, ഓണം ഉത്സവബത്ത പുനസ്ഥാപിക്കുക, എക്‌സ്ഗ്രേഷ്യാ പെൻഷൻകാരുടേയും 2022 ൽ പെൻഷനായവരുടേയും പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തിൽ പെൻഷൻകാർ വിവിധ പ്രക്ഷോഭപരിപാടികൾ നടത്തി വരുകയാണ് എന്ന് പത്രസമ്മേളത്തിൽ പ്രസിഡന്റ് പി. മുരളീധരൻ അറിയിച്ചു.