Flash Story
ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു


തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ്
ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ 2025 നവംബർ 20 മുതൽ 23 വരെ കോട്ടയത്ത് സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ പോസ്റ്റർ പ്രകാശനം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ. ഉമേഷ് ഐ.എ.എസ്. ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗം ജോ ഡയറക്ടർ ഡോ എസ്. ഷാജിതയ്ക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. പ്രകാശന ചടങ്ങിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോഡിനേറ്റർ സി. എം.അസീം അദ്ധ്യക്ഷത വഹിച്ചു.
പബ്ലിസിറ്റി ചെയർമാൻ കെ.ബി.സിമിൽ, കോട്ടയം ജില്ലാ കോഡിനേറ്റർ മിനി ദാസ്, പാലക്കാട് ജില്ലാ കോഡിനേറ്റർ സാനു സുഗതൻ, തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ എ ഷിഹാബ്, കാസറക്കോട് ജില്ലാ കോഡിനേറ്റർ കെ മെയ്സൺ നാസർ കെ , ജ്യോതി ബി, ഷൈനി കുര്യൻ, സോണി ജോസഫ് , വേണു പത്മനാഭൻ എന്നിവർ സന്നിഹിതരായി.
ഹയർ സെക്കൻഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന തൊഴിൽ മേഖലകളിലെ അനന്തസാധ്യതകളെ പരിചയപ്പെടുത്തുന്ന മെഗാ ഉന്നത വിദ്യാഭ്യാസ മേളയാണ് ദിശ . 25000 സ്ക്വയർ ഫീറ്റിൽ പ്രത്യേകം തയ്യാറാക്കിയ പ്രദർശന നഗരിയിലാണ്
ദിശ എക്സ്പോ ഒരുങ്ങുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള പ്രമുഖ സർവ്വകലാശാലകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 80 ൽ അധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് മേളയിൽ തയ്യാറാകുന്നത്.
സംസ്ഥാനത്ത് ആദ്യമായി രാജ്യത്തിന് അകത്തും പുറത്തുമുള്ളവർ പങ്കെടുക്കുന്ന നൂതന കരിയറുകളുമായി ബന്ധപ്പെട്ട പേപ്പറുകളുടെ അവതരണം നടത്തുന്ന ഇൻ്റെർനാഷണൽ കരിയർ കോൺക്ലേവ് ദിശയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.ഇന്ത്യയിൽ ആദ്യമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ കരിയർ കോൺക്ലേവിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം നൽകുന്നു കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും രണ്ടു വിദ്യാർത്ഥികളാണ് കരിയർ കോൺക്ലേവിൽ പേപ്പർ അവതരിപ്പിക്കുക.
രാജ്യത്തിന് പുറത്തും സംസ്ഥാനത്തിന് പുറത്തുമുള്ള വ്യക്തികൾ കരിയർ കോൺക്ലേവിൽ അവതരിപ്പിക്കുന്നു.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക്
സംസ്ഥാനത്ത് തനതായി തയ്യാറാക്കിയ
K -DAT അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
പ്രത്യേകം സജ്ജമാക്കിയ സെമിനാർ ഹാളിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന വിഷയാവതരണങ്ങളും നടക്കും. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കും. തുടർ പഠന മേഖലയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്ന വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിംഗും സജ്ജമാക്കുന്നതാണ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് എക്സ്പോ സൗജന്യമായി കാണാനുള്ള അവസരമുണ്ടായിരിക്കും.

Back To Top