
ദേവസ്വംബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങ ളിലും പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ. പി. എം. എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദൻകോട് ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് കേരളപ്പിറവി ദിനമായ നവംബർ 01-ന് മാർച്ച് നടത്തും. ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിക്കാരെയും, ജീവനക്കാരെയും നിയമിച്ചുവെങ്കിലും സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്ത്രി സമാജമുൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് കോടതി ഉത്തര വിന്റെ അടിസ്ഥാനത്തിലാണ് ശാന്തിക്കാരുടെ പുതിയ റാങ്ക് ലിസ്റ്റ് സമീപ ദിവസങ്ങളിൽ പ്രസിദ്ധീ കരിച്ചത്. സർക്കാർ ശമ്പളം നൽകുന്ന ബോർഡിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ശതമാനം പോലും ജീവനക്കാരുടെ പ്രാതിനിധ്യമില്ല. അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കുന്ന സംസ്ഥാനം ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനം ഒരു പ്രത്യേക വിഭാ ഗത്തിനായി വിജ്ഞാപനം ചെയ്യുകയാണ്. ദേവസന്നിധികളിൽ ആചാരലംഘനവും അഴിമതിയും കൂടിയ പശ്ചാത്തലത്തിലാണ് ഈ മേഖലയുടെ ജനാധിപത്യവൽക്കരണം കെ. പി. എം. എസ് ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേതൃനിരയിലുള്ള പതി നായിരത്തേളം പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. പാളയം രക്തസാക്ഷി മണ്ഡപ ത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ദേവസ്വംബോർഡ് ആസ്ഥാനത്തിനു മുമ്പിൽ ജനറൽ സെക്ര ട്ടറി ശ്രീ. പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കും.

