
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK) സായുധസേനയിലെ (ആർമി, നേവി എയർ ഫോഴ്സ് വിമുക്തഭടന്മാർ, വീർനാരികൾ, വിധവകൾ, അവരുടെ ആശ്രിതർ എന്നിവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന രജിസ്റ്റേഡ് വിമുക്തഭട സംഘടനയാണ്. സംഘടനയുടെ 14 ജില്ല യൂണിറ്റുകളും താലൂക്ക് യൂണിറ്റുകളും കാര്യക്ഷമമായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സംഘടനയുടെ രണ്ടാമത്തെ വാർഷിക പൊതുയോഗം 2025, നവംബർ എട്ടാം തീയതി, രാജീവ് ഗാന്ധി ആഡിറ്റോറിയം, തമ്പാനൂർ, തിരുവനന്തപുരത്തു വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുകയാണ് പ്രസ്തുത ചടങ്ങിന്റെ ഉദ്ഘടന കർമ്മം Dr. Ms. B. Sandhya, IPS, DGP (Retd), ആശംസ പ്രസംഗങ്ങൾ തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസർ ശ്രീ ഫൈസുദീൻ എം, പ്രശസ്ത സിനിമ പിന്നണിഗായകൻ പട്ടം സനിത്, സിനിമാനടനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സജി വി വി എന്നിവർ നിർവഹിക്കുന്നതാണ്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോർജ് എൻ റ്റി യുടെ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ, ട്രഷറർ ഘോഷൽ.ജി, സംസ്ഥാന കോർഡിനേറ്റർ പുരുഷോത്തമൻ നായർ.വി, വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, പബ്ലിസിറ്റി കൺവീനർ & വക്താവ് അനിയൻകുഞ്ഞ്, മറ്റ് സംസ്ഥാന – ജില്ലാതല ഭാരവാഹികൾ എന്നിവർ സംസാരിക്കും.
സംഘടനയുടെ പേരിൽ രൂപീകരിച്ച വെബ്‌സൈറ്റ് റിലീസ് ചെയ്യുകയും സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി രാസലഹരിക്കെതിരായ പ്രതിജ്ഞ എല്ലാവരും ചേർന്ന് ചൊല്ലുകയും ചെയ്യും

