Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : ക്ഷമിക്കാനും മറക്കാനും നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ലോകമെമ്പാടുമുളള മനുഷ്യന്‍ ജാതിമത ചിന്തകള്‍ക്കതീതമായി ആഘോഷിക്കുകയാണ്. സ്നേഹവും സമ്മാനങ്ങളും പങ്കുവെയ്ക്കാനുളള മനസ്സിന്റെ ഉടമകളാക്കി മനുഷ്യനെ മാറ്റുന്ന ഈ ആഘോഷത്തില്‍ എല്ലാവരെയും ഉള്‍ക്കൊളളാനും സ്നേഹിക്കാനും തയ്യാറാവണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

ലോകം മനോഹരമായി ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ട്രിവാന്‍ഡ്രം ഫെസ്റ്റ് വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും നല്ല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എല്ലാം മറന്ന് സന്തോഷിക്കാനുളള ഇത്തരം അവസരങ്ങള്‍ പാഴാക്കി കളയരുതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ.ഡോ.ജെ. ജയരാജ്, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍, അഡ്വ. ബിജു ഇമ്മാനുവല്‍, വിജീഷ് കുറുവാട് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു. ഇന്ന് വൈകിട്ട് 7 മണിക്ക് ഫെസ്റ്റില്‍ ശശി തരൂര്‍ എം.പി ക്രിസ്തുമസ് സന്ദേശം നല്‍കും

ഫോട്ടോ : ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പാളയം എല്‍.എം.എസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് സന്ദര്‍ശിച്ചപ്പോള്‍. റവ.ഡോ.ജെ. ജയരാജ്, ജോര്‍ജ് സെബാസ്റ്റ്യന്‍, സാജന്‍ വേളൂര്‍ എന്നിവര്‍ ഒപ്പം

Back To Top