സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച റാപ് ഗാനത്തിന്റെ വരികളാണ് ശ്രദ്ധ നേടുന്നത്. ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളുംമങ്ങൽ ഏൽക്കാതെ വാഴ്ത്തിക്കൊണ്ട് റാപ് രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനം സിപിഎമ്മിന്റെ സമൂഹമാധ്യമ സംഘത്തിലെ പാട്ടു ഗ്രൂപ്പായ ‘കോമ്രേഡ് ഗാങ്സ്റ്റ’ ആണ് അവതരിപ്പിച്ചത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ വേദിയിലായിരുന്നു ‘കോമ്രേഡ് ഗാങ്സ്റ്റ’ ഗാനം ആലപിച്ചത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. അതേസമയം, പാട്ടു കേള്‍ക്കുമ്പോഴും ഗൗരവം വിടാതെയുള്ള മുഖ്യമന്ത്രിയുടെ ഭാവവും ശ്രദ്ധേയമായിരുന്നു.
