Flash Story
രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി
കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്നതിൽ ഒരു അധ്യാപകൻ മാത്രം ബാക്കി
വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി :
പാലക്കാട്‌ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടി
നിതിൻ രാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്പീക്കർ എ എൻ ഷംസീർ നിതിൻ രാജിന്റെ വീട്ടിൽ എത്തി
എസ് എസ് മനോജ്‌ വീണ്ടും ദേശീയ സെക്രട്ടറി
ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്,
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :


നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിഷേധത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

എന്നാൽ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Back To Top
onwin