Flash Story
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു.

പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top
onwin