Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


തൃശൂർ: പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. ബിജെപി ദേശീയ നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. തൃശൂരിൽ മത്സരിക്കണമെന്ന തീരുമാനം പാർട്ടിൽ എടുത്താൽ അത് അനുസരിക്കുമെന്നും പത്മജ പറഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മ വേണുഗോപാൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.

തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ സന്തോഷത്തോടെ അത് ഏറ്റെടുക്കും. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ ഞാൻ തൃശൂരേ തിരഞ്ഞെടുക്കൂ. എന്റെ ആദ്യത്തെയും അവസാനത്തെയും ചോയ്സ് തൃശൂർ ആയിരിക്കും. തൃശൂരുകാരിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. തൃശൂരിൽ എത്തുന്നത് എനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമുണ്ട്.

സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരനെതിരെ പത്മജ മത്സരിക്കുമോയെന്ന ചോദ്യത്തിനും അവർ കൃത്യമായി മറുപടി നൽകി. കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന വ്യക്തിയാണ്. അങ്ങനെ ഒരിക്കലും പാർട്ടി തന്നോട് ആവശ്യപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ ആവശ്യപ്പെട്ടാൽ തന്നെ തനിക്ക് അത് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും പത്മജ പറഞ്ഞു.

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുരളീധരനും പത്മജയും തമ്മിൽ മത്സരമുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ വട്ടിയൂർക്കാവിൽ കെ.മുരളീധരൻ മത്സരിക്കുമെന്ന ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാവും.

Back To Top
onwin