Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിറകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും പ്രതിപക്ഷ നേതാവ്. പാര്‍ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നു എന്ന സവിശേഷതയ്ക്കും 16ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.
ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷ നിരയില്‍ ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്.

Back To Top
onwin