Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

കോൺഗ്രസിൽ അടിമുടി അഴിച്ചുപണി അനിവാര്യമെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവും എം പി യുമായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

ജാതിസമവാക്യങ്ങൾ മാറണമെന്നും, അത് കാരണം യോഗ്യത ഉള്ളവർ തഴയപെടുന്നുന്നു എന്നും രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.1978 മുതലുള്ള തന്‍റെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് പറഞ്ഞു.
KPCC അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് AICC നേതൃത്വത്തിന് കത്തയച്ചു. KPCC പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് പേര് വന്നവർ PR വർക്കുകകൾ നടത്തുന്നവർ. അവർ മറ്റുള്ളവരെ അവഹേളിക്കുന്നു. സംഘടനയെ വളർത്താൻ അവർക്ക് താല്പര്യമില്ല. അധ‍്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അർഹതയും യോഗ‍്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.

കോൺഗ്രസിലെ പല നേതാക്കൾക്കും ഫേക്ക് അക്കൗണ്ട് ഉണ്ട്. അതിന്റെ പരിണിത ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. KPCC പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ PR വർക്കിലൂടെ നേതാക്കളായവരാണ്. അവർ പാർട്ടിയെ വളർത്താൻ അല്ല ഇമേജ് വളർത്താൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ‍്യപ്പെട്ട് കോട്ടയം ഡിസിസി ഓഫിസിന് മുന്നിലടക്കം വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു. എംഎൽഎമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ് ബോർഡുകളിൽ ഉണ്ടായിരുന്നത്.

Back To Top
onwin