Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും

വിവിധ വെബ്സൈറ്റുകള്‍, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിന്‍റെ വ്യാജ മാരത്തോണ്‍ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളില്‍ നിന്നും രജിസ്ട്രേഷന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നൂവെന്നും
ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസിൻ്റെ മുന്നറിയിപ്പ്.
“മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 ” എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്പോണ്‍സര്‍ഷിപ്പ്, സൗജന്യ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം.
തുടർന്ന്, മാരത്തോണിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ ഫീസ് എന്ന പേരില്‍ 698 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യതയ്ക്കായി വ്യാജ വെബ്സൈറ്റുകളും ആകര്‍ഷകമായ പോസ്റ്ററുകളും ഇതിനായി ഉപയോഗിക്കും.
രജിസ്ട്രേഷന്‍ ഫീസ് ലഭിച്ചാല്‍ ‘കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങള്‍ തുടങ്ങിയ ഒഴിവുകള്‍ ചൂണ്ടിക്കാട്ടി മാരത്തോണ്‍ മാറ്റിവെച്ചതായി സന്ദേശം അയയ്ക്കുകയും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍
വീഴാതിരിക്കുന്നതിന് കേരള പോലീസ് നൽകുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി രജിസ്ട്രേഷന്‍ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും പരിപാടിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. പരിപാടിയുടേതെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റ്, സംഘാടകര്‍, സര്‍ക്കാരില്‍ നിന്നും ലഭിച്ച അനുമതി തുടങ്ങിയവ ഉറപ്പായും പരിശോധിക്കണം. വളരെ ചെറിയ തുകയാണെന്ന കാരണത്താല്‍ ഒരിക്കലും പണമടയ്ക്കരുത്. സംശയകരമായ വെബ്സൈറ്റുകള്‍, പേയ്മെന്‍റ് ലിങ്കുകള്‍, പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യണം.
സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.

ഡോ. അഞ്ചൽ കൃഷ്ണകുമാർ,
ഡെപ്യൂട്ടി ഡയറക്ടർ,
സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ

Back To Top
onwin