Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി.

അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.

പ്രതി മാനസാന്തരപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് കോടതിക്ക് ലഭിച്ച റിപ്പോര്‍ട്ട്. കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാണ്. കൊലപാതകം പ്രതി തുടര്‍ച്ചയായി ന്യായീകരിക്കുന്നുവെന്ന് കോടതി വിലയിരുത്തി. പ്രതി പറഞ്ഞ ഒരു കാര്യം മാത്രമാണ് യഥാര്‍ത്ഥമായി തോന്നിയത്. ജയിലില്‍ ജോലി ചെയ്തു സുധാകരന്റെ മക്കള്‍ക്ക് പണം നല്‍കണമെന്നുള്ളത്. പ്രതി മാനസിക സമ്മര്‍ദ്ദം ഉള്ളതിനാല്‍ സ്വയം അവസാനിക്കാനാണ് വീട്ടില്‍ നിന് കണ്ടെത്തിയ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം തെളിഞ്ഞില്ല. ആത്മഹത്യശ്രമ തിയറിക്ക് തെളിവില്ല. കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങള്‍ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങള്‍.

Back To Top
onwin