Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ കത്ത് അയച്ചതില്‍ നടപടി. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സസ്‌പെന്‍ഡ് ചെയ്തു. കാപ്പ കേസില്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയെന്നും അപ്രകാരം കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും നടത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന കുറിപ്പുകള്‍ നിലനില്‍ക്കേ വകുപ്പ് മന്ത്രിതല ഉത്തരവുകള്‍ മറികടന്നുകൊണ്ടാണ് സുഗതന് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ ഉദ്യോഗസ്ഥ ഫയലില്‍ തിരുത്തലുകള്‍ വരുത്തിയതെന്ന് ഉത്തരവില്‍ പറയുന്നു.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ആഭ്യന്തരവകുപ്പിനും തദ്ദേശ വകുപ്പിനും ആര്‍ സുഗതന്‍ നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയാണ് വിവാദത്തിന് കാരണമായാത്.

Back To Top
onwin