Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

കെ എസ്ആ ആർ ടി സി യുടെ ആലപ്പുഴ-ബെംഗളൂരു സർവീസ്–വോൾവോ എ.സി സെമി സ്ലീപ്പർ ഉദ്ഘാടനം 16-ന്;

തിരുവനന്തപുരം : ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു. നിർത്തിവെച്ച ആലപ്പുഴ – ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന വേണു​ഗോപാൽ എം.പിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ആലപ്പുഴയിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സർവീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. യാത്രക്കാർക്കായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസ്സിൽ ഒരുക്കിയിട്ടുണ്ട്.വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിങ്യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഇതിനുപുറമെ, ലളിതമായും വേഗത്തിലും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസി അടുത്തിടെ അവതരിപ്പിച്ച വാട്സാപ്പ് ബുക്കിങ് സംവിധാനവും പ്രയോജനപ്പെടുത്താം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ഇതേ ചാറ്റിൽ തന്നെ ലഭ്യമാകും.

Back To Top
onwin