Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് നടപ്പിലാക്കുന്ന ‘അപകടരഹിത തൊഴിലിടം: വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കൊച്ചുവേളി MSME അസോസിയേഷൻ ഹാളിൽ വച്ചായിരുന്നു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുക, വ്യവസായശാലകളിലെ അപകടങ്ങൾ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം സൃഷ്ടിക്കുക എന്നിവയിലൂടെ തൊഴിലിടങ്ങളിലെ അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വ്യവസായശാലകളിൽ തത്സമയ സുരക്ഷ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുകയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനം നൽകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി സുരക്ഷാ ബോധവൽക്കരണത്തിനായി മലയാളം, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകൾ പ്രകാശനം ചെയ്തു.

ചടങ്ങിൽ ഫാക്ടറീസ് & ബോയിലേഴ്‌സ് ഡയറക്ടർ ഇൻ ചാർജ്ജ് സൂരജ് കൃഷ്ണൻ.ആർ സ്വാഗതം പറഞ്ഞു. CITU സംസ്ഥാന സെക്രട്ടറി എസ്.ഹരിലാൽ, AITUC സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, STU സംസ്ഥാന ട്രഷറർ മാഹീൻ അബൂബക്കർ, KSSIA ജില്ലാ പ്രസിഡൻ്റ് എ. ഫസിലുദ്ദീൻ, DIC ജനറൽ മാനേജർ  ദിനേശ്. ആർ, കൊച്ചുവേളി MSME അസോസിയേഷൻ പ്രസിഡൻ്റ് റ്റി. എസ്. ശിവ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൊല്ലം മേഖലാ ജോയിൻ്റ് ഡയറക്ടർ ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ‌്  ഷാബുജാൻ റ്റി.കെ കൃതജ്ഞത 100 ദിന കർമ്മപരിപാടിയുടെ രേഖപ്പെടുത്തി.

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ തൊഴിലുടമകളും വ്യവസായ മേഖലയിൽ സുരക്ഷാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിലിടങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പദ്ധതി സഹായകമാകും. തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ ഗണ്യമായി കുറയ്ക്കുന്നതിനും വ്യവസായശാലകളിലെ അപകടസാധ്യത സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതിയിലൂടെ തൊഴിൽ വകുപ്പ് ലക്ഷ്യമിടുന്നു.

Back To Top
onwin