Flash Story
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
ഡൽഹിയിൽ ശക്തമായ മഴ
വി ഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 172-ാമത് തിരുജയന്തി ആഘോഷം ഓഗസ്റ്റ് 28ന്, വെള്ളിയാഴ്ച ചതയദിനത്തിൽ ശിവഗിരിയിൽ വിപുലമായ പരിപാടികളോടെ നടക്കും. പുലർച്ചെ 4.30ന് പർണശാലയിൽ നടക്കുന്ന ശാന്തിഹവനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധർമ്മപതാക ഉയർത്തും. ജപയജ്ഞം ദീപ പ്രകാശനം അവ്യാനന്ദ സ്വാമി നിർവഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ധർമ്മപതാകാ ഘോഷയാത്ര ഓഗസ്റ്റ് 27ന് വ്യാഴാഴ്ച രാവിലെ 8ന് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 11.30ഓടെ ഘോഷയാത്ര ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.
ഓഗസ്റ്റ് 28ന് രാവിലെ 9.30ന് നടക്കുന്ന തിരുജയന്തി സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി., അഡ്വ. വി. ജോയ് എം.എൽ.എ., വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, കെ.ജി ബാബുരാജൻ, കെ മുരളീധരൻ മുരളിയാ, ശിവഗിരി എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ബി. ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി സ്വാഗതം പറയും. ട്രഷറർ ശാരദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി വിരജാനന്ദഗിരി സ്വാമി കൃതജ്ഞത രേഖപ്പെടുത്തും.
രാവിലെ 11.30ന് നടക്കുന്ന ശ്രീനാരായണ ധർമ്മചർച്ചാ സമ്മേളനം സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. ബി. ബി. ഗോപകുമാർ എം.എൽ.എ., തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, ശിവഗിരി എസ്എൻഡിപി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം തുടങ്ങിയവർ പങ്കെടുക്കും.
തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് വിവിധ പുസ്തകങ്ങളും പ്രകാശനം ചെയ്യും. സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീനാരായണ ഗുരുദേവ ദിവ്യലീലാമൃതം വാള്യം 2, ഡോ. സന്തോഷ് സി. ആർ. രചിച്ച ദൈവദശകം: ഗുരുവിന്റെ മഹായാനം, ഡോ. എസ്. ഓമന രചിച്ച മഹാഗുരു, എൽ. വിനയകുമാർ രചിച്ച Sree Narayana: His Vision and Mission എന്നിവയാണ് പ്രകാശനം ചെയ്യുക.
ആത്മീയ, സാമൂഹിക, കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ ചതയദീപം തെളിയിക്കും.
വൈകിട്ട് 5ന് ശിവഗിരിയിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കമനീയരഥം, ശിങ്കാരിമേളം, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരിക്കും ഘോഷയാത്ര. ശിവഗിരിയിൽ നിന്ന് ആരംഭിച്ച് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ, ശിവഗിരി നഴ്സിംഗ് കോളേജ്, എസ്.എൻ. കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, കിടാവിത്തുവിള, പുത്തൻചന്ത, ആയുർവേദ ആശുപത്രി ജങ്ഷൻ, മൈതാനം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 10-ന് മഹാസമാധിയിൽ തിരിച്ചെത്തും. തിരുജയന്തി ദിനം മുതൽ മഹാസമാധി ദിനം വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാൽ ശാരദാപൂജ, അഖണ്ഡനാമജപ യജ്ഞം എന്നിവയും ഉണ്ടായിരിക്കും.
ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക തത്ത്വദർശനം വരാനിരിക്കുന്ന നൂറ്റാണ്ടുകളുടെ ദർശനമാണെന്നും ആ മഹാദർശനത്തിന്റെ സാഫല്യത്തിനായി എല്ലാവരും തിരുജയന്തി ആഘോഷത്തിൽ ഒത്തുചേർന്ന് ആത്മപ്രതിജ്ഞയെടുക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി വിരജാനന്ദഗിരി സ്വാമി എന്നിവർ അറിയിച്ചു.

Back To Top
onwin