Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകള്‍ ലഹരി കടത്തുമ്പോള്‍ പൊലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂരിലെ വിശദീരണയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ഒരൂ കൂട്ടര്‍ മയക്കുമരുന്നുമായി ഒരു വാഹനത്തില്‍ പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിര്‍ത്തിച്ച് പരിശോധിച്ചു. അപ്പോള്‍ വണ്ടിയുള്ളയാള്‍ താന്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഇയാള്‍ തെളിയിച്ചതോടെ പൊലീസ് വണങ്ങി നില്‍ക്കുന്നു. വണ്ടി മുന്നോട്ട് പോകുന്നു. ഇതേ രംഗം കോഴിക്കോടും ആവര്‍ത്തിക്കുന്നു. കണ്ണൂരും ഇത് തന്നെ നടക്കുന്നു. കാസര്‍ഗോഡ് വച്ച് പക്ഷേ പൊലീസ് ഇത് പിടികൂടുന്നു. ഈ ആളെ പിടിച്ചതോടെ മട്ടേ മാറുകയാണ്. അയാളെ സംരക്ഷിക്കാന്‍ ഉന്നതര്‍ ഇടപെടുന്നു. മയക്കുമരുന്ന് വ്യാപാരികളോട് പോലും ഈ സമീപനമാണ് സര്‍ക്കാര്‍ കാണിക്കുന്നത്’. പിണറായി വിജയന്‍ പറഞ്ഞു.

Back To Top
onwin