Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികളെന്നും ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു പരിശോധന നടത്തി അവസാനിക്കുന്ന സംവിധാനമല്ല ബാല്യസ്പന്ദനം. കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അങ്കണവാടി കുട്ടികളിൽ ത്രൈമാസ ആരോഗ്യ പരിശോധന ഉറപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കുന്നത്.

കുട്ടികൾക്കായുള്ള വളർച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം അധ്യക്ഷനായിരുന്ന ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പൂർണ ആരോഗ്യമുള്ളവരായി അടുത്ത തലമുറയെ വാർത്തെയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഏതൊരു സർക്കാരിന്റെയും ചുമതലയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പല പദ്ധതികളും ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ ഒരു കോടി 43 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന് ശേഷം ഐ സി ഡി എസ് വട്ടിയൂർക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്ക് വളർച്ച നിരീക്ഷണ പരിശോധന നടത്തി.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, വനിത -ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. ശില്പ ബാബു തോമസ്, ശിശു ആരോഗ്യം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ജെ.ഡോമി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന വി.എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്, കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ശ്രീഹരി എം, ആരോഗ്യം, വനിതാശിശു വകുപ്പ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Back To Top
onwin