Flash Story
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE

തിരു : അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്.
കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലു നില കെട്ടിട നിർമ്മാണമാണ് ഇന്നലെ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്‌ക്വാഡ് മ്യൂസിയം പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് ഇന്നലെ രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് പണിതത്.
അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പോലീസിൻ്റെ കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതി ഇല്ലാത്ത ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചു കളയാൻ നിർദ്ദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.
നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയർ
ബിജു. ബി., ഓവർസിയർമാരായ ശിവകുമാർ . ബി ,
രമ്യ രമേഷ്
എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ക്യാപ്… കുറവൻകോണത്ത് അനധികൃതമായി നടത്തിവന്ന കെട്ടിടനിർമ്മാണം നഗരസഭ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നഗരസഭ അധികൃതർ പരിശോധിക്കുന്നു

Back To Top
onwin