യുവജനങ്ങൾക്ക് അവസരംരാജ്യത്തെ യുവജനങ്ങളുടെ സർഗ്ഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027’-ലേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചതായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ ശ്രീ അഭയ് ശങ്കർ എസ് ആർ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ ക്വിസിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വർഷം ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിരുന്നു. ഈ വർഷം ഒരു കോടിയോളം യുവജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീ അഭയ് ശങ്കർ വ്യക്തമാക്കി. കേന്ദ്ര യുവ ജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ‘മൈ ഭാരത്’ (MY Bharat) പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. 2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള പ്രതിഭകൾക്ക് അവസരം ലഭിക്കും. ജനവരി 12 സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായുള്ള ദേശീയ യുവജന ദിനാഘോഷങ്ങളുടെ തുടർച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആറ് പ്രമുഖ ട്രാക്കുകളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ശ്രീ അഭയ് ശങ്കർ വ്യക്തമാക്കി. മത്സര വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.വികസിത് ഭാരത് ചലഞ്ച് ട്രാക്ക്: ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. കേരളത്തിന് നൽകിയിരിക്കുന്ന വിഷയം “ബ്ലൂ എക്കണോമി, ഹ്യൂമൻ ക്യാപിറ്റൽ & ഗ്ലോബൽ കോംപറ്റീറ്റീവ്നെസ്സ്” എന്നതാണ്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 45ഓളം പ്രധിനിധികളിൽ മികച്ച 3 പേർ ദേശീയ തലത്തിൽ പ്രസന്റേഷൻ അവതരിപ്പിക്കും.2. കൾച്ചറൽ ട്രാക്ക്: നാടോടി നൃത്തം, നാടൻ പാട്ട്, ചിത്രരചന, പ്രസംഗം, കവിതാ രചന എന്നീ 5 ഇനങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങളിലെ വിജയികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 24 പേർക്ക് ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാം. ആറ് തലങ്ങളിലായി (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, സംസ്ഥാന തലം) സാംസ്കാരിക മത്സരങ്ങൾ നടക്കുമെന്ന് കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീമതി സ്വപ്ന എം അറിയിച്ചു. ഡിസൈൻ ഫോർ ഭാരത്: ഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറുമായി (SPA) സഹകരിച്ച് നടത്തുന്ന ഡിസൈൻ ചലഞ്ച്. പ്രാദേശിക വികസന പ്രശ്നങ്ങൾക്കുള്ള ഡിസൈൻ പരിഹാരങ്ങളാണ് തയ്യാറാക്കേണ്ടത്. സംസ്ഥാനത്തെ മികച്ച ടീമിന് (പരമാവധി 3 പേർ) ദേശീയ ഫൈനലിലേക്ക് യോഗ്യത ലഭിക്കും. നൂതന ഡിസൈൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഈ ട്രാക്കിന്റെ കേരളത്തിലെ നോഡൽ ഏജൻസി എൻ.ഐ.ടി കോഴിക്കോടാണ്.4. ഹാക്ക് ഫോർ സോഷ്യൽ കോസ്: ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടുത്ത മത്സരമാണിത്. സാമൂഹിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ പരിഹാരം കാണുന്ന മികച്ച ടീമിന് (പരമാവധി 3 പേർ) ഡൽഹിയിലെ ഫൈനലിൽ പങ്കെടുക്കാം. ഐ.ഐ.ടി പാലക്കാട് ആണ് കേരളത്തിലെ നോഡൽ ഏജൻസി .5. യൂത്ത് എന്റർപ്രണർഷിപ്പ് ചലഞ്ച്: ഐ.ഐ.ടി കാൺപൂർ നോളജ് പാർട്ണറായ ഈ പുതിയ ട്രാക്കിൽ പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും അവതരിപ്പിക്കാം. ഇതിനുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. യൂത്ത് പാർലമെന്റ്: ദേശീയ യുവ പാർലമെന്റിന്റെ ഫൈനലിസ്റ്റുകൾക്ക് ഡൽഹിയിലെ പഴയ പാർലമെന്റ് മന്ദിരത്തിൽ (സംവിധാൻ സദൻ) നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. കേരളത്തിൽ നിന്നും 3 വിജയികളാണ് പങ്കെടുക്കുക.താല്പര്യമുള്ള യുവജനങ്ങൾക്ക് ‘മൈ ഭാരത്’ പോർട്ടൽ വഴി വികസിത് ഭാരത് ക്വിസിൽ പങ്കെടുത്ത് രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: • വി ബി വൈ എൽ ഡി പേജ്: https://mybharat.gov.in/vbyld-2027 • ഡിസൈൻ ഫോർ ഭാരത്: https://mybharat.gov.in/pages/design_home • ഹാക്ക് ഫോർ സോഷ്യൽ കോസ്: https://mybharat.gov.in/pages/hack_social• യൂത്ത് എന്റർപ്രണർഷിപ്പ് ചലഞ്ച്: https://mybharat.gov.in/pages/yec_2027 എന്നിവ സന്ദർശിക്കുകകേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീമതി സ്വപ്ന എം, എൻഎസ്എസ് റീജിയണൽ ഡയറക്ടർ ശ്രീ വൈ എം ഉപ്പിൻ, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. മനു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
