Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.

നടൻ മണിയൻപിള്ള രാജു ഓടിച്ച വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ആയിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന വേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ നടന്റെ ഡ്രൈവർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു എന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത് എന്നാൽ വാഹനം ഓടിച്ചിരുന്നത് താൻ തന്നെയായിരുന്നുവെന്ന് മണിയൻപിള്ള രാജു സമ്മതിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയം കൊണ്ടാണെന്നും ഇന്ന് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ യുവാക്കളിൽ വേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വെച്ചാണ് മണിയൻപിള്ള രാജു ഓടിച്ച കാറിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്ന മണിയൻപിള്ള രാജുവിന്റെ കാറിന്റെ പിന്നിലേക്ക് വളരെ വേഗത്തില്‍ വന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. L 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് പറഞ്ഞു.

Back To Top