Flash Story
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഒത്തുചേർന്ന് വിശ്വാസികൾ
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;

മുതിർന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. (Thennala Balakrishna

ട്രാന്‍സ്പ്ലാൻ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടിയുടെ ഭരണാനുമതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാൻ്റ് എന്ന പദ്ധതിക്കായി നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജി.എസ്.ടി ഉള്‍പ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് അനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാൻ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു […]

കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു നെയ്യാറ്റിൻകര ജനറൽ ആശുപത്രി നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യുനെയ്യാറ്റിൻകര ജനറൽ ആശുപത്രി നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ഉദ്ഘാടനം ഡോ : സന്തോഷ് കുമാർ നിർവഹിച്ചു. ആർ.എംഒ യൂണിയൻ സെക്രട്ടറി അജിത് കുമാറും, യൂണിയൻ പ്രസിഡന്റ് അജിത് ഭാസ്കരനും, യൂണിയൻ ട്രെഷർ ധനുഷയും, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിന്ദുവും, വിജിനും, എന്നിവർ പങ്കെടുത്തു.

ഓട്ടോ ഓടിക്കില്ല, പക്ഷേ മാസവരുമാനം ലക്ഷങ്ങൾ ; ഓട്ടോ ഡ്രൈവറുടെ സ്റ്റാർട്ടപ്പ് ഐഡിയ മാതൃകയാവുന്നു

മുംബയ്: ഓട്ടോ ഓടിക്കാതെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ച് ഓട്ടോ ഡ്രൈവർ. മുംബയിലെ യുഎസ് കോൺസുലേറ്റിന് പുറത്താണ് ഈ ഓട്ടോ ഡ്രൈവറെ കാണാനാവുക. വ്യത്യസ്‌തമായ ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം ലെൻസ്‌കാർട്ടിന്റെ പ്രോഡക്‌ട് ലീഡർ രാഹുൽ രൂപാണിയാണ് ലിങ്ക്‌ഡ് ഇന്നിൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിസയുടെ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് യുഎസ് കോൺസുലേറ്റിലെത്തുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്. ഇവരുടെ കൈവശം വലിയ ബാഗുകളുണ്ടാകും. കോൺസുലേറ്റിലെ നിയമങ്ങൾ […]

ബക്രീദ് അവധി നാളെയല്ല മറ്റന്നാൾ, നാളെ പ്രവൃത്തിദിനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ബക്രീദ് അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയ‌ർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ജൂൺ 7 ശനിയാഴ്ചയാണ്എന്ന് പണ്ഡിതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്താേടെ നീങ്ങിയത്.

അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരം […]

രാജ്ഭവൻ വേദിയിലെ ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം; കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചു

തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള […]

ഐ പി എൽ ചലഞ്ചേഴ്സ് ആഘോഷത്തിനിടെ 11 പേർ മരിച്ച സംഭവം : ഫ്രീ പാസ്സ് ഉണ്ടാകുമെന്ന് പ്രചരിച്ചതിനെ തുടർന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. സർക്കാരിന് എതിരെ ബിജെപി രം​ഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 […]

ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ലക്ഷദ്വീപ് നിവാസികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം: മന്ത്രി വി.ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്, മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ […]

Back To Top