പൂരലഹരിയില്‍ തൃശൂര്‍. വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45 ന് ചെമ്പുക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകീട്ട് അഞ്ചരയോടെയാണ് കാഴ്ചയുടെ വിസ്മയമായ കുടമാറ്റം. ( thrissur pooram today thechikottukavu ramachandran) 9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 […]
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാതലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ നിർദ്ദേശം
ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിർദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം […]
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദം ഇന്ന് ചുമതലയേറ്റു
ശ്രീ മഗ്ദം 1999 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ ഓഫീസർ സർവീസ് ഓഫീസറാണ്. ഇതിനുമുമ്പ്, ശ്രീ മഗ്ദം അഹമ്മദാബാദിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെയും (സിബിസി) അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. രണ്ട് പതിറ്റാണ്ടത്തെ കരിയറിൽ, ശ്രീ മഗ്ദം പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻഎഫ്എഐ) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ചുമതല വഹിക്കവേ, ഫിലിം ആർക്കൈവിംഗിലൂടെയും പുനരുദ്ധാരണ ശ്രമങ്ങളിലൂടെയും ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു. […]
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം.
കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (12) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ നാല് പേർ ഒന്നിച്ച് പെരായാറിൻ്റെ കൈതോടായ കൊറ്റമം തോട്ടിൽ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാൻ ഇറങ്ങിയതാണ്.4 പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ […]
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് : മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ […]
അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും മാറ്റിവെച്ചു, 12 -മത്തെ തവണയാണ് കേസ് നീട്ടിവയ്ക്കുന്നത്
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു.വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ […]
തീപിടുത്തം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് : ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്. നേരത്തെ പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിലെ ആറാം നിലയിലാണ് തീപിടിത്തം. ഇവിടെ ഓപ്പറേഷൻ സംവിധാനം ഒരുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളുടെ പ്രതികരണം. പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ […]
ഭീകരവാദികളെ സഹായിച്ചയാളിനെ സുരക്ഷാ സേന പിടികൂടി; രക്ഷപ്പെടാനായി നദിയില്‍ ചാടിയ പ്രതി ഒഴുക്കിൽ പെട്ടു മരിച്ചു
ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും, മറ്റ് സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് മുങ്ങിമരിച്ചു. ലഷ് കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇകിയാസ അഹമ്മദ് മാഗ്രേയ് ആണ് മരിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. കുല്‍ഗാമിലെ ടംഗ്മാര്‍ഗിലെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചുനല്‍കിയതായി ഇംതിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഭീകരവാദികളുടെ ഒളിയിടം അറിയാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. […]
ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ്: മന്ത്രി വി അബ്ദുറഹ്മാൻ ഉത്ഘാടനം നിർവഹിച്ചു.
കാസര്‍കോട്: ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ് : സം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാൻ കാസർകോട് നിർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടര്‍ കെ ഇന്‍പശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ […]
ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്.എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്.
ചരിത്ര പ്രസിദ്ധമായ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ പത്തരയോടെയാണ് പൂരവിളമ്പര ചടങ്ങ്. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം. വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഇതിൽ മാറ്റം വന്നത്. നിലവിൽ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള […]
