സ്ക്കൂൾ കായികമേള തിരുവനന്തപുരത്തിന് വൻ കുതിപ്പ്; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് ഓവറോള്‍ കിരീടം പാലക്കാടിന്തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 712 പോയിൻ്റുമായാണ് ആതിഥേയർ ഒന്നാമത് കുതിക്കുന്നത്. 388 പോയിൻ്റുമായി കണ്ണൂരും 354 പോയിൻ്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 82 സ്വർണവും 62 വെള്ളിയും 87 വെങ്കലവുമാണ് തിരുവനന്തപുരത്തിൻ്റെ സമ്പാദ്യം. തിരുവനന്തപുരം സെൻ്റ് ജോസഫ് എച്ച്എസ്എസ് 111 പോയിൻ്റും ജി വി രാജ സ്പോർട് സ്കൂൾ 101 പോയിൻ്റും നേടി. കോഴിക്കോട്-347, പാലക്കാട്-332, […]
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
67-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് കൊടിയേറും. ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. നാളെ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികൾ പങ്കെടുക്കും. ഇത്തവണ 742 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായികതാരങ്ങൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, ഗൾഫ് മേഖലയിൽ […]
കായിക രംഗത്ത് 2400 കോടിയോളം രൂപയുടെ വികസനം:മന്ത്രി വി. അബ്ദുറഹ്മാൻ
മുതുതല ഗ്രാമപഞ്ചായത്തിലെ ആധുനിക ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നടന്നു കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ കായികരംഗത്ത് 2400 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യവികസനങ്ങൾ സർക്കാർ നടപ്പാക്കിയെന്ന് കായിക- ന്യൂനപക്ഷ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മുതുതല ഗ്രാമപഞ്ചായത്തിലെ ആധുനിക ഗ്രൗണ്ടിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടാമ്പി നിയോജക മണ്ഡലത്തിലെ മുൻസിപ്പാലിറ്റിയിലും എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. മുതുതല ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിന്റെ നിർമ്മാണം അടുത്ത ആറുമാസത്തിനകം പൂർത്തീകരിക്കാനാണ് കായികവകുപ്പ് ഉദ്ദേശിക്കുന്നതെന്നും […]
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അര്‍ജൻ്റീന ടീം എത്തുന്നതിനായുള്ള കരാറിൻ്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജൻ്റീന ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ […]
മെസ്സി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം :
മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ […]
ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ്: മന്ത്രി വി അബ്ദുറഹ്മാൻ ഉത്ഘാടനം നിർവഹിച്ചു.
കാസര്‍കോട്: ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ് : സം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാൻ കാസർകോട് നിർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടര്‍ കെ ഇന്‍പശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ […]
