Flash Story
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ

കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍.

    കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ മാസം 19ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിലക്കിയത്. സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗമായി ഇക്കഴിഞ്ഞ മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് പി കെ ശ്രീമതിയെ നിലനിര്‍ത്തിയത്. പ്രായപരിധി ഇളവ് അനുവദിച്ചായിരുന്നു ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാല്‍ ശ്രീമതിയെ പിണറായി വിലക്കുകയായിരുന്നു. സംസ്ഥാനത്ത് ഇളവ് […]

ജര്‍മ്മനിയിലെ നഴ്സിംങ് ഒഴിവുകള്‍..നോര്‍ക്ക ട്രിപ്പിള്‍ വിൻ അപേക്ഷകര്‍ക്കായുളള ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28 ന് ഓണ്‍ലൈനായി

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടക്കും. ഇന്‍ഫോ സെഷനില്‍ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്‍പ്പെടുന്ന ഇ-മെയില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ജര്‍മ്മന്‍ ഭാഷയില്‍ ബി 1 അല്ലെങ്കില്‍ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഇന്‍ഫോ സെഷന്‍ 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള […]

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങൾ വസ്തവവിരുദ്ധമാണെന്നും വീണാ വിജയന്‍.

തിരുവനന്തപുരം: സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, അവര്‍ അത് രേഖപ്പെടുത്തി. എന്നാല്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയില്ല. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിണാ വിജയന്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രതികരണം. ‘വീണയുടെ മൊഴി’- എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സേവനം […]

ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം;നാലു മരണം, 561 പേർക്ക് പരിക്കേറ്റു

തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ്‌ സ്‌ഫോടനമുണ്ടായത്.നാലു പേർ മരിച്ചു. 561പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. […]

നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍

തിരുവനന്തപുരം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി 2 സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയില്‍ […]

റീഹാബ്കോൺ 2025, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫീസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം

തിരുവനന്തപുരം : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കുന്നു.26 തീയതി ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിന് സംസ്ഥാന ഘടകം പ്രസിഡൻറ് ഡോ. സെൽവൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, ഡോ. തോമസ് മാത്യു ഭദ്രദീപം തെളിയിച്ച് […]

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന  പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച സാഹചര്യത്തിൽ  കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാകിസ്താന് നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കാനിരിക്കുന്നത്. അടിയന്തരഘട്ടം പൂര്‍ത്തിയാക്കിയാലുടന്‍ […]

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു . എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ്  ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ്  പൊട്ടിത്തെറി ഉണ്ടായത്. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ […]

ജമ്മുകശ്മീർ ഭീകരാക്രമണം എങ്ങനെ ഉണ്ടായെന്ന് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണമെന്ന് ഡി രാജ

തിരുവനന്തപുരം: ജമ്മുകശ്‌മീരിലെ  ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ. സുരക്ഷാ വീഴ്ചയും ഇൻ്റലിജൻ്റ്സ് വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഭീകരാക്രമണം ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലെ അതിർത്തിയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ കാരണമാകരുതെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നത് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം. ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ലാത്തതാണിതെന്നും. കശ്മീരിലെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഭീകരാക്രമണത്തെ മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിന് വേണ്ടി […]

ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് അന്ത്യയാത്രാമൊഴി നൽകി നാടും ഉറ്റവരും

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇടപ്പള്ളി ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഔദ്യോഗിക ബഹുമതി നൽകിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ പൊതുദർശനം ഉണ്ടായിരുന്നു. വലിയ ജനക്കൂട്ടമാണ് രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഗവർണർ, ജനപ്രതിനിധികൾ, സിനിമാ താരങ്ങൾ ഉള്‍പ്പെടെ ചങ്ങമ്പുഴ പാർക്കിലെത്തി രാമചന്ദ്രന് അനുശോചനം രേഖപ്പെടുത്തി.നാട് മുഴുവന്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയാണെന്നും ലോകത്തെ തന്നെ നടക്കിയ സംഭവത്തില്‍ ഒരു മലയാളിയുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്ത […]

Back To Top