Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

    കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ മാസം 19ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിലക്കിയത്.

സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗമായി ഇക്കഴിഞ്ഞ മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് പി കെ ശ്രീമതിയെ നിലനിര്‍ത്തിയത്. പ്രായപരിധി ഇളവ് അനുവദിച്ചായിരുന്നു ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാല്‍ ശ്രീമതിയെ പിണറായി വിലക്കുകയായിരുന്നു. സംസ്ഥാനത്ത് ഇളവ് ഒന്നുമില്ലന്നായിരുന്നു പിണറായിയുടെ നിലപാട്.

പിണറായി വിജയന്‍ ഇത്തരമൊരു നിലപാട് പറഞ്ഞപ്പോള്‍ മറ്റ് നേതാക്കളൊന്നും പ്രതികരിച്ചില്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി എം എ ബേബിയോടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും ചോദിച്ചപ്പോള്‍ സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാം എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ എത്തിയതെന്നായിരുന്നു പി കെ ശ്രീമതിയുടെ വാദം. എന്നാല്‍ കേരളത്തില്‍ ഇളവൊന്നുമില്ല, കേന്ദ്ര കമ്മറ്റിയില്‍ മാത്രമാണ് ഇളവെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ യോഗത്തില്‍ പങ്കെടുക്കാതെ ശ്രീമതി മടങ്ങി.

Back To Top
onwin