പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു.ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം […]
പഹൽഗാം ഭീകരാക്രമണം : ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന അഹമ്മദ് ബിലാൽ അറസ്റ്റിൽ
ദില്ലി: പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരൺ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങൾ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പിടിയിലായ സമയത്ത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് ഇയാൾ ധരിച്ചിരുന്നത്. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായി മറുപടി നൽകിയില്ലെന്നും വിവരമുണ്ട്. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് […]
വേടനെതിരായ അന്വേഷണം: ശ്രീലങ്കൻ ബന്ധം അടക്കമുള്ള അനാവശ്യ പരാമര്‍ശങ്ങൾ; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
തിരുവനന്തപുരം: കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് […]
പുതിയ സിബിഐ ഡയറക്‌ടറെ തീരുമാനിക്കാനായില്ല; പ്രവീൺ സൂദ് തുടരും
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം. നിരവധി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ […]
കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയുടേതാണ് വിധി. പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30-നാണ് പ്രതി തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാൽ മനപൂർവം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. […]
യുദ്ധത്തിനൊരുങ്ങി രാജ്യം: നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, കൊച്ചിയിലും തിരുവനന്തപുരത്തും മോക്ക് ഡ്രില്ലൊരുക്കും
ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ശക്തമായി നിൽക്കെ, കേന്ദ്രം സംസ്ഥാനങ്ങൾക്ക് പത്ത് നിർദ്ദേശങ്ങൾ. നൽകി. കാർഗിൽ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് ഇതിൽ പ്രധാനം. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് […]
സംവിധായകൻ ഷാർലറ്റ ഫാന്റല്ലിയുമായി കൈകോർക്കുന്നു
തിരുവനന്തപുരം: ആഗോള ടൂറിസം ഡെസ്റ്റിനേഷനെന്ന കേരളത്തിൻ്റെ ഖ്യാതിക്ക് പ്രചോദനമേകി സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യവും കാഴ്‌ചാനുഭവങ്ങളും ആവിഷ്‌കരിച്ച് ആപ്പിൾ ടിവിയുടെ ‘കാർ ആൻഡ് കൺട്രി ക്വസ്റ്റ് ടെലിവിഷൻ സീരീസ്. കേരള ടൂറിസത്തിൻ്റെ സഹകരണത്തോടെ യുകെയിലെ സെർച്ച്‌ലൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിച്ച സീരീസിന്റെ ട്രെയ്‌ലർ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്‌തു. വഴുതക്കാട് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. 10 മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയ്‌ലർ സാഹസികത, സംസ്ക്‌കാരം, ഓട്ടോമോട്ടീവ് എന്നിവയുടെ മിശ്രണമാണ് […]
ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിതിയിലേക്ക്: തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
പൂരലഹരിയില്‍ തൃശൂര്‍. വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45 ന് ചെമ്പുക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകീട്ട് അഞ്ചരയോടെയാണ് കാഴ്ചയുടെ വിസ്മയമായ കുടമാറ്റം. ( thrissur pooram today thechikottukavu ramachandran) 9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 […]
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാതലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ നിർദ്ദേശം
ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിർദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം […]
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദം ഇന്ന് ചുമതലയേറ്റു
ശ്രീ മഗ്ദം 1999 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ ഓഫീസർ സർവീസ് ഓഫീസറാണ്. ഇതിനുമുമ്പ്, ശ്രീ മഗ്ദം അഹമ്മദാബാദിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെയും (സിബിസി) അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. രണ്ട് പതിറ്റാണ്ടത്തെ കരിയറിൽ, ശ്രീ മഗ്ദം പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻഎഫ്എഐ) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ചുമതല വഹിക്കവേ, ഫിലിം ആർക്കൈവിംഗിലൂടെയും പുനരുദ്ധാരണ ശ്രമങ്ങളിലൂടെയും ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു. […]
