തമിഴ്നാട് മാസ്റ്റേഴ്സ് അതലറ്റിക്സ് ദേശീയ തലത്തിൽ ഷോട്ട് പൂട്ടിന് കേരളത്തിൽ നിന്നുള്ള ഷീബ ജോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സാഹിത്യകലാ അക്കാദമിയുടെ ദേശീയ സെക്രട്ടറിയാണ് (ISKA) ഷീബ ജോൺ.
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സയീദ് മിർസയ്ക്ക് ആദരം
30ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം നാളെ (വെള്ളിയാഴ്ച്ച) വൈകീട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി […]
വിബി ജി റാം ജി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് (വികസിത ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ) ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു.
അഞ്ചുപേർക്ക് പുതുജീവനേകി ദിവാകർ യാത്രയായി
തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ് രാജേഷ് (53) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ദിവാകറിന്റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തിരുവനന്തപുരത്ത് ടാക്സ് കൺസൾട്ടന്റായി […]
നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ; മികച്ച ഓഫറുകളോടെ ആനിവേഴ്സറി സെയിൽ
തിരുവനന്തപുരം: അനന്തപുരിയുടെ നെറുകയിലൊരു തിലകക്കുറിയായി മാറിയ തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും. ഡിസംബർ 18 മുതൽ 21 വരെയുള്ള […]
മനോരമ ലേഖകൻ ജി വിനോദ് അനുസ്മരണം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വച്ചു നടന്നു.
മനോരമ ലേഖകനും മാധ്യമ രംഗത്ത് എല്ലാവർക്കും പ്രിയപ്പെട്ടവനുമായ ജി വിനോദിന്റെ വേർപാടിൽ എല്ലാ മാധ്യമ പ്രവർത്തകരും അനുസ്മരണം രേഖപ്പെടുത്തി.
ട്രിവാന്‍ഡ്രം ഫെസ്റ്റ് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ആഘോഷമാകും- മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം : അനന്തപുരിയുടെ ക്രിസ്തുമസ് കാഴ്ചകള്‍ വര്‍ണ്ണാഭമാക്കാന്‍ സി.എസ്.ഐ. സൗത്ത് കേരള മഹായിടവകയുടെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും ക്രൈസ്തവേതര ആത്മീയ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പാളയം എല്‍.എം.എസ് കോമ്പൗണ്ടിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ട്രിവാന്‍ഡ്രം ഫെസ്റ്റ് നമ്മുടെ നാടിന്റെ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷമാകണം. സമസ്ത ജനവിഭാഗങ്ങള്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന തരത്തില്‍ അതിരുകളില്ലാത്ത ആനന്ദത്തിന്റെയും കാഴ്ചകളുടെയും നാടാണ് […]
വിസി നിയമനത്തിൽ സമവായം: സാങ്കേതിക സർവകലാശാലയിൽ സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥ്
വിസി നിയമനത്തിൽ സമവായം: സാങ്കേതിക സർവകലാശാലയിൽ സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥ്തിരുവനന്തപുരം: ഡിജിറ്റൽ, കെടി.യു സ്ഥിരം വിസി നിയമനത്തിൽ സർക്കാർ, ഗവർണർ സമവായം. കെടിയു വിസിയായി ഡോ സിസ തോമസിനെ അംഗീകരിക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് സർക്കാർ വഴങ്ങി. അതേസമയം സർക്കാർ നോമിനിയായ ഡോ സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയായും ഗവർണർ അംഗീകരിച്ചു. നിയമന വിജ്ഞാപനം ലോക്ഭവൻ പുറത്തിറക്കി സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ […]
അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയ അനീഷിന്റെ കുടുംബത്തിന് ജയിൽ ജീവനക്കാരുടെ സംഘടന വീട് നിർമിക്കുന്നു
പൂഴനാട്:അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ സമ്മാനിച്ച് ഓർമ്മയായ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ കുടുംബത്തിന് ജയിൽ ജീവനക്കാരുടെ സംഘടനയായ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റി വീട് നിർമിച്ചു നൽകുന്നു. ‘തണൽ’ എന്ന പേരിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പാറശ്ശാല എം.എൽ.എ. സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു. സംഘടനയുടെ ഭാരവാഹികൾക്കൊപ്പം ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 17-ന് ശബരിമല ദർശനം കഴിഞ്ഞ് […]
ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി;
കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ലുലുസിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ […]
