Flash Story
“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും; രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ ആലോചന.
യുദ്ധവിമാന നിർമ്മാണം: ടാറ്റയും എൽ ആൻഡ് ടിയും ഉൾപ്പെടെ മൂന്ന് സ്വകാര്യ കമ്പനികൾ ചുരുക്കപ്പട്ടികയിൽ
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ; ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും
അറുപത് വയസ്ക ഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ
പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ
ജി കെ പ്രദീപ് വേൾഡ് കരാട്ടെ റഫ്‌റി ; ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും.
എളമക്കരയില്‍ മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനം നേരിട്ടു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നടുക്കുന്ന കണ്ടെത്തലുകള്‍

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഫെബ്രുവരി 5 മുതൽ തിരുവനന്തപുരത്ത്‌ തുടക്കം കുറിക്കുന്നു. അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറിAV അജയകുമാർ,പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APSഉമാകൃഷ്ണൻഅകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാംഅഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 1) സാമ്പ നൃത്തം ലാറ്റിൻ അമേരിക്ക2) ഫ്‌ളമിങ്ങോ നൃത്തം സ്പെയിൻ3) […]

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്

സ്വര്‍ണ്ണക്കൊള്ളക്കെതിരെ സമരം ശക്തമാക്കും. രക്തസാക്ഷി ഫണ്ടുതട്ടിയെടുത്തവരെപ്പോലും സിപിഎം സംരക്ഷിക്കുന്നു എല്ലാ സമുദായങ്ങളോടും കോണ്‍ഗ്രസിന് അടുത്ത ബന്ധം ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും ഉണ്ടായിരുന്നു. മറ്റു പതിമൂന്ന് ജില്ലകളിലും ഇത്തര്ത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.സിപിഎമ്മിന്റെ നാ്‌ല് നേതാക്കള്‍ ഈ കേസില്‍ ജയിലില്‍ ആണ്.എന്നിട്ടും അവരുടെ പേരില്‍ നടപടിയില്ല. സ്വര്‍ണ്ണക്കൊള്ള നടത്തിയ ആളുകളെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകളെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. […]

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. മുപ്പത്തോളം പേർക്ക് അപകടം :

തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബസിലെയും ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സും പൊലീസും പുറത്തെത്തിച്ചത്. ഒരാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. ബസുകളിലുണ്ടായിരുന്ന 8 യാത്രകാർക്ക് നിസ്സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസിന്റെ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി 23 ന് തിരുവനന്തപുരത്ത്:വൻ റോഡ് ഷോ ഒരുക്കി സ്വീകരണം

തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരത്തേക്ക് ജനുവരി 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ അടക്കം വൻ സ്വീകരണം നൽകുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ 4 ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. […]

തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം. മൂവാറ്റുപുഴ സ്വദേശി ആദിലിനാണ് ഐഎസ് ബന്ധമെന്ന് സ്ഥിരീകരിച്ചത്. ആദിൽ ഐഎസ് ഘടകം രൂപികരിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഐഎസ് ആശയം പ്രചരിപ്പിക്കാൻ ആദിൽ ശ്രമിച്ചെന്നും കണ്ടെത്തി. മലയാളി യുവാക്കളെ ലക്ഷ്യംവെച്ചായിരുന്നു ആശയം പ്രചരിപ്പിച്ചത്. സൗദിയിൽ നിന്നാണ് സമൂഹ മാധ്യമത്തിലൂടെ ആദിൽ ഐഎസ് ആശയം പ്രചരിപ്പിച്ചത്. എടിഎസിന് പുറമേ എൻഐഎ ഉദ്യോ​ഗസ്ഥരും ഐബി ഉദ്യോ​ഗസ്ഥരും ആദിലിനെ ചോദ്യം ചെയ്യുന്നുണ്ട്. ആ​ഗോള […]

തിരുവനന്തപുരം നഗരസഭ :വി വി രാജേഷ് പുതിയ മേയർ

തിരുവനന്തപുരം നഗരസഭയുടെ47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട […]

നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ; മികച്ച ഓഫറുകളോടെ ആനിവേഴ്സറി സെയിൽ

തിരുവനന്തപുരം: അനന്തപുരിയുടെ നെറുകയിലൊരു തിലകക്കുറിയായി മാറിയ തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും. ഡിസംബർ 18 മുതൽ 21 വരെയുള്ള […]

ഇന്തോ-മാലദ്വീപ് സൈനികാഭ്യാസം ‘ഏകുവേരിൻ 2025’ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എം‌എൻ‌ഡി‌എഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു . കരയിലും കടലിലും വിവിധ പരിതസ്ഥി തികളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിട്ടയായ സംയുക്ത പരിശീലനത്തിലൂടെ പ്രവർത്തനക്ഷമത, പ്രവർത്തന ഏകോപനം, യുദ്ധ സന്നദ്ധത എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് സംയുക്ത പരിശീലനം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി കരയിലും വെള്ളത്തിലും സൈനികർ […]

ജെ.എം.എ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; എസ്. സുരേഷ് കുമാർ പ്രസിഡന്റ്, ജി. കൃഷ്ണകുമാർ സെക്രട്ടറി

തിരുവനന്തപുരം : ജേണലിസ്റ്റ് മീഡിയ അസോസിയേഷന്റെ (JMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഇന്ന് (05-12-2025) ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വച്ച് ചേർന്നു. യോഗത്തിൽ നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ജില്ലാ പ്രസിഡന്റായി എസ്. സുരേഷ് കുമാറിനെയും, സെക്രട്ടറിയായി ജി. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. സാബു ശങ്കർ ആണ് ജില്ലാ കോഡിനേറ്റർ. ജില്ലാ ട്രഷററായി ബിനുവിനെയും , വനിതാ വിംഗ് സെക്രട്ടറിയായി […]

Back To Top