പോത്തന്‍കോട് : ശിവഗിരി തീര്‍ത്ഥാടകര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമത്തിലെത്തിയ തീര്‍ത്ഥാടകരെ മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വ, സ്വാമി ശ്രീജിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ദര്‍ശില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ സഹകരണ മന്ദിരത്തില്‍ യോഗം ചേര്‍ന്നു. ശിവഗിരി മഠവും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് സമൂഹത്തില്‍ നിരവധി പ്രവർത്തനങ്ങൾ നടത്തുവാന്‍ കഴിയുമെന്ന് […]
കേരള ബാങ്ക് സഹകാർ സാരഥിയിൽ അംഗമായി:
സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വാംശീകരിച്ച് കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ രാജ്യത്തെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉയർന്നുവരുന്ന സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നബാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സ്ഥാപനമായ ‘സഹകാർ സാരഥി’യിൽ കേരള ബാങ്ക് അംഗമായി. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചടങ്ങ് നബാർഡ് ചെയർമാൻ ശ്രീ. കെ.വി. ഷാജിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിൽ 12.12.2025-ൽ നടന്നു. നബാർഡ് കേരള […]
ട്രിവാൻഡ്രം ഫെസ്റ്റ് : പന്തൽ കാൽ നാട്ടുകർമ്മം ഡിസംബർ 16 ന് പരിശുദ്ധ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവാ ഈ വിശുദ്ധ കർമ്മം നിർവഹിച്ചു.
തിരുവനന്തപുരം: അനന്തപുരിയിലെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് പരിപാടിയുടെ പന്തൽ കാൽ നാട്ടുകർമ്മം ഇന്ന് (ഡിസംബർ 16, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30 മണിക്ക് നടന്നു. യാക്കോബയ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഈ വിശുദ്ധ കർമ്മം നിർവഹിച്ചു. ഡിസംബർ 21 മുതൽ ജനുവരി 1 വരെ പാളയം എൽ.എം.എസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ മത–സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സി.എസ്.ഐ ദക്ഷിണ […]
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ :
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനം ഒഴിവാക്കി. കൂടുതൽ ചിത്രങ്ങളുടെ സ്ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി. ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ സിനിമകളുടെ പ്രദർശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളിൽ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതൽ […]
കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നത്: ബിനോയ് വിശ്വംഈ തോൽവി ഇടതുപക്ഷത്തിൻ്റെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നല്ല.
കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നത്: ബിനോയ് വിശ്വംകേരളത്തിലെ ബിജെപിയുടെ വളർച്ച വലിയ ഭീഷണി ഉയർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി.യുമായ ബിനോയ് വിശ്വം നിലപാടുകൾ വ്യക്തമാക്കിയത്. ഇത് ജനങ്ങളുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇതൊരു പാഠമായിട്ട് ഞങ്ങൾ കാണുന്നു. സി.പി.ഐ. മാത്രമല്ല, ഇടതുപക്ഷം മൊത്തത്തിൽ ഈ വിധി കൂട്ടായിട്ടും വ്യക്തിപരമായിട്ടും […]
മാനുഷികവികാരങ്ങളെ സൗമ്യമായി സ്വീകരിക്കാനുള്ള അന്വേഷണമാണ് എന്റെ സിനിമ: മിനി ഐ ജി
30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’. ദാമ്പത്യ ജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. “സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. മലയാളം സിനിമ […]
അറിവിന്റെ ജനാധിപത്യം ആഘോഷമാക്കാൻ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ്
നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയ്യാറാകുന്നത്.തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ- അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടിൾ പുസ്തകോത്സവത്തെ […]
കുപ്രസിദ്ധ കുറ്റവാളി പോലീസിന്റെ പിടിയിൽ
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിയായ തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അച്ചു എന്ന് വിളിക്കുന്ന അനന്തുവാണ് തമ്പന്നൂർ പോലീസിന്റെ പിടിയിലായത്2025 ഒക്ടോബറിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സി. ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം തമ്പാനൂർ ഇൻസ്പെക്ടർ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്തമ്പാനൂർ എസ് ഐ മാരായ ബിനു മോഹൻ, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ […]
എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു
ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു.സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ് വിജയകരമായി പൂർത്തിയായത്. ബൈസൺ ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ ആർ.ഡി.ശർമ്മ, മാലിദ്വീപിലെ കോളേജ് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ കമാൻഡിംഗ് ഓഫീസർ ബ്രിഗേഡിയർ ജനറൽ അബ്ദുള്ള ഇബ്രാഹിം എന്നിവർ ഇരു രാജ്യങ്ങളിലെയും […]
