Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 7-ന് തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ, ബഹു. നിയമസഭാ അംഗങ്ങൾക്ക് വേണ്ടി ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട. വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുതുക്കിയ ജൈവവൈവിധ്യ നിയമവും ചട്ടവുമായി! ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയും, ബഹു. എം.എൽ.എ.മാരുമായി സമ്പർക്ക സദസ്സി നടത്തുകയും വിവിധ പുസ്തക പ്രകാശനങ്ങളും പുരസ്കാര വിതരണവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിന്റെ ഭാഗമായി “കേരള ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ” വിതരണം. ചെയ്യുന്നതോടൊപ്പം, പുതുക്കിയ “കേരള ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതി രേഖ” യും.. ബോർഡിന്റെ “20 വർഷ പ്രവർത്തന റിപ്പോർട്ടും ഔദ്യോഗികമായി പ്രകാശനം ചെയ്യും.

വൈകുന്നേരം 5:30ന് ആരംഭിക്കുന്ന ചടങ്ങിൽ ബഹു. കേരള നിയമസഭാ സ്പീക്കർ അഡ്വ. എ

എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും, അവാർഡ് ജേതാക്കൾക്ക് പുരസ്കാരം വിതരണം നടത്തുകയും ചെയ്യും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ബഹു. എം.ബി. രാജേഷ്, ബഹു. പ്രതിപക്ഷം നേതാവ് അഡ്വ. വി.ഡി. സതീശൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുകയും ജൈവവൈവിധ്യ ബോർഡിൻ്റെ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്യും.

പ്രസ്തുത ചടങ്ങിന്റെ ആദ്യഘട്ടം വൈകുന്നേരം 5:30 മുതൽ 6:30 വരെ നടക്കും. ഇതിന പുരസ്കാര വിതരണവും വിവിധ രേഖകളുടെ പ്രകാശനവും ഉൾപ്പെടും. തുടർന്ന് വൈകിട്ട് 6:30 മുതൽ 7:30 വരെ പാനൽ ചർച്ച, ബഹു. എം.എൽ.എ.മാരുമായി ജൈവവൈവിധ്യ സമ്പർക്ക സദസ്സ് എന്നിവ നടക്കും.

കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പരിപാട ആയിരിക്കും ഈ ജൈവവൈവിധ്യ സംഗമമെന്ന് കേരള ജൈവവൈവിധ്യ ബോർഡ ചെയർമാൻ ഡോ. എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു.

Back To Top