Flash Story
വിഎസിൻ്റെ സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും
നൂറ്റാണ്ടിൻ്റെ വിപ്ലവസൂര്യൻ അണഞ്ഞു; വിഎസിന് വിട
ജോലി തേടി ഒമാനിൽ പോയി നാലാം നാൾ കരിപ്പൂരിൽ മടങ്ങിയെത്തിയ സൂര്യയെ കാരിയറാക്കിയത് പരിചയക്കാരൻ
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക്
മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, വഞ്ചന നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്‍റെ സഹോദരൻ അബ്ദുൽ മഹ്ദി
അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു
കാർത്തികപ്പള്ളി സ്കൂളിനകത്ത് കയറി യൂത്ത് കോൺഗ്രസ് അതിക്രമം; ഭക്ഷണശാല അടിച്ച് തകർത്തു. കുട്ടികളുടെ പ്രഭാത ഭക്ഷണം തട്ടിത്തെറിപ്പിച്ചു
അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ. 2016-ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവർത്തകരുടെ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.

ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി ജെയ്ൻ അയോധ്യയെ കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.

Back To Top