Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

വേടൻ്റെ റാപ്പ്
സംഗീതം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് ഈ കുറിപ്പ്.

വേടൻ കേരളത്തിൽ അടുത്തയിടെ വളർന്നു വരുന്ന ഒരു കലാകാരനാണ്. ആ ചെറുപ്പക്കാരൻ വളർന്നു വരട്ടെ. വിവാദങ്ങളിൽ പെടുത്തി അദ്ദേഹത്തിൻ്റെ ഭാവിക്ക് മേൽ നിഴൽ പരത്തരുത്.

അക്കാദമിക വിഷയങ്ങൾ അക്കാദമിക വിഷയങ്ങൾ ആയി തന്നെ ചർച്ച ചെയ്യുക. അതുപോലെ നമ്മുടെ വളർന്നു വരുന്ന യുവാഗായികമാരിൽ ഏറെ കഴിവ് തെളിയിച്ച ഗായികയാണ് ഗൗരിലക്ഷ്മി. കുചേലവൃത്തം കഥകളി പദം അതിമനോഹരമായി അവർ ആലപിച്ചിട്ടിട്ടുണ്ട്. വേടനേയും ഗൗരീലക്ഷിയെയും വെറുതെ വിടുക. അക്കാദമിക ചർച്ചകൾ അക്കാദമികമായി നടക്കട്ടെ.

വേടൻ്റെ റാപ്പും മൈക്കൽ
ജാക്സൻ്റെ പോപ്പും എല്ലാം കൂടുതലും സംഗീതത്തിൻ്റെയും പ്രത്യേകമായ സ്വരസംഗമങ്ങളുടെയും എല്ലാം അസ്വാദനമാണ്. കവിതയെക്കളും സംഗീതത്തിനാണ് പ്രാധാന്യം. മലയാളം ബി എ പഠനത്തിന് സിലബസ് ഉണ്ടാക്കുന്നവർ ഇതൊക്ക ആലോചിക്കേണ്ടതല്ലേ.

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ മലയാളം പേപ്പറിലാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി എന്ന വ്യക്തിയുടെ റാപ് സംഗീതവും മൈക്കൽ ജാക്സൻ്റെ പാശ്ചാത്യ റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം ഉൾപെടുത്തിയത്.  വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ അദ്ദേഹത്തിൻ്റെ കലാ സൃഷ്ടിയുമായി ബന്ധപ്പെടുന്നത് ഉചിതമല്ല എന്നത് സമൂഹം അംഗീകരിച്ച  കാര്യമാണെന്നിരിക്കെ അത്തരം ചർച്ചകളും പരാതികളും നിശ്ചയമായും  ഒഴിവാക്കപ്പെടേണ്ടതാണ്.

പക്ഷേ ഏറ്റവും പ്രധാനപ്പെട്ട വിഷയം അവിടെ കുട്ടികൾക്ക് പഠനവിഷയമായി കൊടുത്ത റാപ് കവിത ഏതെങ്കിലും രീതിയിൽ  മലയാളം  ബിരുദവിദ്യാർഥികൾക്ക് പഠനാർഹമായ ഒന്നാണോ എന്നതാണ്. “ഭൂമി ഞാൻ വാഴുന്നിടം” എന്ന റാപ് എന്തെങ്കിലും സാഹിത്യാംശമുള്ള ഒന്നാണ് എന്ന് പറയാൻ ആകില്ല.  പാർട്ടി രാഷ്ട്രീയമാണ് അതു കുത്തിക്കയറ്റാൻ  കാരണമെന്ന് ആക്ഷേപമുണ്ട്.

സഹിത്യമാണോ അതോ റാപ് സംഗീതമാണോ താരതമ്യം ചെയ്യേണ്ടത് എന്നും വ്യക്തമല്ല. സിലബസിൽ കൊടുത്തിരിക്കുന്നത് യൂട്യൂബ് ലിങ്ക് ആണ്.

അതിലും ഭീകരമായത് ഈ താരതമ്യത്തിനു തൊട്ടു മുമ്പ് കൊടുത്ത താരതമ്യം. “അജിതാ ഹരേ…” എന്ന് തുടങ്ങുന്ന കുചേലവൃത്തം കഥകളി പദമാണ് വിഷയം. കോട്ടക്കൽ കഥകളി സംഘത്തിൻ്റെയും അതുപോലെ ഗൌരി ലക്ഷ്മി എന്ന ഗായികയുടെയും ആലപനങ്ങളെക്കുറിച്ചാണ് താരതമ്യം ചെയ്യേണ്ടത്.

കുചേല വൃത്തം എഴുതിയത് മുരിങ്ങൂർ ശങ്കരൻ പോറ്റിയാണ്. ദരിദ്ര ബ്രാഹ്മണനായ കുചേലൻ തൻ്റെ സഹപാഠിയായ ഭഗവാൻ കൃഷ്ണനുമായുള്ള മഹത് സംഗമവേളയിൽ ഭക്തി പൂർവമായി ആലപിക്കുന്ന ഭാഗമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഒട്ടേറെ മഹാന്മാരായ കലാകാരന്മാർ ഇതിന് മുമ്പ് ഇത് അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വ്യത്യസങ്ങളോടെ, ഭക്തിപൂർണമായി.

അടുത്തിടെ യുവാഗയിക ഗൗരി ലക്ഷ്മി ഈ കഥകളി പദം ഭംഗിയായി ചൊല്ലി ഒരു ആൽബം ഇറക്കിയിട്ടുണ്ട്. പക്ഷെ അതിൻ്റെ ദൃശ്യാവിഷ്കരണം ഭക്തിയുമായി ഇണങ്ങുന്ന ഒന്നല്ല എന്നും കുചേല വൃത്തത്തിന് അനുയോജ്യമല്ല എന്നും ഏറെ വിമർശനം ഉണ്ടായിട്ടുണ്ട്.

വിഷയം അതല്ല. ഈ രണ്ട് ആലാ പനങ്ങളെ താരതമ്യം ചെയ്യണമെങ്കിൽ സംഗീതത്തിൽ ഏറെ അവഗാഹമുള്ളവർക്കെ പറ്റൂ. സംഗീതം ആവശ്യമില്ലാത്ത മലയാളം  ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾ എങ്ങനെയാണ് ഇത് താരതമ്യം നടത്തുക? നിശ്ചയമായും ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന സംഗീത ബിരുദ വിദ്യാർത്ഥികളുടെ പഠന സിലബസിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്.

ഈ സിലബസ് മൊത്തം അബദ്ധ ജഡിലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തം. തങ്ങൾക്ക് അറിയാത്ത കാര്യങ്ങളാണ് നിക്ഷിപ്ത താത്പര്യത്തോടെ കുത്തി നിറച്ചിരിക്കുന്നത്. രണ്ട് യൂട്യൂബ് ചാനൽ ലിങ്കും കൊടുത്ത് കഷ്ടത്തിലാക്കുകയാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും.

ഇടതു പക്ഷ അധ്യാപക സംഘടനകളിലെ വിധേയരെ മാത്രം വെച്ച്  സർവ്വകലാശാലകളുടെപഠന ബോർഡുകൾ രൂപീകരിക്കുന്നതിന്റെ ഫലമാണ് ഇത്. കഷ്ടപ്പെടുന്നത് കുട്ടികളും
.
പ്രമുഖ ഭാഷ പണ്ഡിതനും, അധ്യാപകനും നിരൂപകനുമായ ഡോ.എം.എം. ബഷീറിന്റെ  പഠന റിപ്പോർട്ട്‌ പുറത്തു വന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകൾ അവസാനിപ്പിച്ച്, ബിരുദ പഠന വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ബന്ധപ്പെട്ട അക്കാദമിക് സമിതികൾ അന്തിമ തീരുമാനമെടുക്കാൻ വൈകരുത്.
( ആർ.എസ്.ശശികുമാർ ചെയർമാൻ,
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Back To Top