
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് പറഞ്ഞു. സർവകലാശാല സിലബസിൽ തീരുമാനം എടുക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണെന്നും ഡോ. എംഎസ് അജിത് കൂട്ടിച്ചേർത്തു.
ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എംഎസ് അജിത് പറഞ്ഞു. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നും ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഉത്തമബോധ്യത്തോടെ വെച്ച കാര്യം തുടർന്നുകൊണ്ടുപോകുമെന്ന് ഡോ എം എസ് അജിത് പറഞ്ഞു.