കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരവുമായി രണ്ട് പേരെ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം
തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം. പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂർ റേഞ്ച് DIG ആർ ഹരിശങ്കറിന്റെ ശിപാർശയിന്മേലാണ് പൊലീസിന് നിയമോപദേശം. കേസ് കോടതിയിലാണെന്നത് നടപടിക്ക് തടസമല്ല. നാല് പൊലീസുകാര്‍ക്കും അടുത്ത ആഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇന്ന് ഉച്ചയോടെയാണ് ഈ നിയമോപദേശം ലഭിച്ചത് എന്നാണ് വിവരം. 2023ല്‍ എടുത്ത നടപടി പുനഃപരിശോധിക്കാം. നടപടിക്ക് ഉത്തരമേഖല ഐ.ജിയെ ചുമതലപ്പെടുത്തി. കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് […]
നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ
വി.കെ.ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വില്പനയിൽ കേസെടുത്തു. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് കേസ്. കാഞ്ചീപുരത്തെ പദ്മദേവി മില്ല് ആണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെ ആയിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ ആണ് നൽകിയത്. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. AIADMK യിലെ ഐക്യനീക്കങ്ങൾക്ക് പിന്നാലെ ആണ് വിവരങ്ങൾ പുറത്തുവന്നത് 2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി […]
മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ഇരകള്‍ 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍; എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചെന്നും എഫ്ഐആറിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്. പെൺകുട്ടികളെ ലൈംഗീകമായി പീഢിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ എഫ് ഐ ആർ ആണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ […]
കൊല്ലം ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്. അപകടത്തില്‍ മുന്‍ വശം പൂര്‍ണമായി തകര്‍ന്ന ജീപ്പ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അഞ്ച് […]
കക്കയം ഡാം റോഡരികിൽ വനം വകുപ്പ് വാച്ചർമാർ കടുവയെ കണ്ടു
കക്കയം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവുമായ കക്കയം മേഖലയിലെ ഡാം റോഡരികിൽ കടുവയെ കണ്ടതായി വനംവകുപ്പ് വാച്ചർമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കത്തംവാലി വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സിസിലിമുക്ക് ഭാഗത്തേക്ക് നടന്ന് പോകുന്ന, ഏകദേശം മൂന്ന് വയസ്സുള്ള കടുവയെ കാണാനായത്. റിസർവോയറിനോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലും കക്കയം ഡാം റിസർവോയറിൽ കടുവയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാർക്കും പലവട്ടം […]
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്:
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ധി ക്കുന്ന ദൃശ്യങ്ങൾ പുറത്തായി.ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദ്ദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ അകാരണമായി പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ച് മർദിച്ചത്. സുജിത്തിനെതിരെ അന്ന് വ്യാജ എഫ്ഐആറും പൊലീസ് ഇട്ടിരുന്നു. എന്നാൽ കോടതിയിൽ […]
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു:
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
മരിച്ചുപോയ തൻ്റെ അമ്മയെ കോൺഗ്രസ് – ആർജെഡി റാലിയിൽ അധിക്ഷേപിച്ചു’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മരിച്ചുപോയ തൻ്റെ അമ്മയെ കോൺഗ്രസ് – ആർജെഡി റാലിയിൽ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.
ഉത്തരേന്ത്യയിൽ അതിരൂക്ഷ മഴ; പഞ്ചാബിൽ 30 മരണം, യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം
പ്രളയഭീതിയിൽ തലസ്ഥാനം. ഡൽഹി, ഗുരുഗ്രാം, നോയിഡ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെട്രൊ-വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 30 ആയി. സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 12 ജില്ലകളിലെ രണ്ടര ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ഒഡിഷയിൽ അടുത്ത […]
