തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നടപ്പിലാക്കുന്ന ‘അപകടരഹിത തൊഴിലിടം: വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കൊച്ചുവേളി MSME അസോസിയേഷൻ ഹാളിൽ വച്ചായിരുന്നു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുക, വ്യവസായശാലകളിലെ അപകടങ്ങൾ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം സൃഷ്ടിക്കുക […]
ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബസുകളുടെ നവീകരണ (റീഫർബിഷ്മെന്റ്) പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോഗപ്പെടുത്തി പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും എഫ്.പി, എസ്.എഫ്.പി, […]
ബ്യൂണസ് ഐറിസ്: വിരമിക്കല് സൂചന നല്കി അര്ജന്റൈന് നായകന് ലിയോണല് മെസ്സി.
ബ്യൂണസ് ഐറിസ്: വിരമിക്കല് സൂചന നല്കി അര്ജന്റൈന് നായകന് ലിയോണല് മെസ്സി. എത്രകാലം ഫുട്ബോളില് തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള് പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്ക്കൊള്ളനാകുന്നില്ല. ഉള്ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില് കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന് പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില് വൈകാരികമായി പറയുന്നു.
കള്ളക്കടൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ (ആഗസ്റ്റ് 13) രാവിലെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 13) രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന […]
ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട്
തിരുവനന്തപുരംദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നാളെ (ഓഗസ്റ്റ് 13) വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശൻ മുഖ്യാതിഥി ആയിരിക്കും.പ്രവേശനം സൗജന്യം. 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.
കെ എസ്ആ ആർ ടി സി യുടെ ആലപ്പുഴ-ബെംഗളൂരു സർവീസ്–വോൾവോ എ.സി സെമി സ്ലീപ്പർ ഉദ്ഘാടനം 16-ന്; തിരുവനന്തപുരം : ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. നിർത്തിവെച്ച ആലപ്പുഴ – ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന വേണുഗോപാൽ എം.പിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ആലപ്പുഴയിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ […]
കള്ളക്കടൽ പ്രതിഭാസം,ഉയർന്ന തിരമാലയ്ക്ക് സാധ്യത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ (ആഗസ്റ്റ് 13) രാവിലെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 13) രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ […]
ആലുവ മണപ്പുറത്ത് ബലി തര്പ്പണ ചടങ്ങുകള് തുടങ്ങി
പിതൃസ്മരണയില് ഇന്ന് കര്ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്ച്ചെ മുതല് ബലി തര്പ്പണ ചടങ്ങുകള് തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്പ്പണ ചടങ്ങുകള് നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്ച്ചെ നാലുമണി മുതലാണ് പിതൃകര്മങ്ങള് ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല് തന്നെ ഭക്തര് എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്ക്കടക വാവിന് […]
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
……………………… തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ LPST ഉദ്യോഗാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചെങ്കിലും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ MLA പറഞ്ഞു. സമരപ്പന്തലിലെത്തി വളർമതി ടീച്ചർക്ക് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് സമാനമായി, ശക്തമായ ജനപിന്തുണയോടെയാണ് LPST ഉദ്യോഗാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. അന്ന് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ നൽകിയവർ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ, സമരം […]
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
‘ തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ‘വിക്രം 1’ ദൗത്യത്തില് നിര്ണായക പങ്കുവഹിച്ച മലയാളി എന്ജിനീയര്മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്ശിച്ചു. 14 അംഗ മലയാളി സംഘത്തില് ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്. വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കല് സംവിധാനങ്ങള് ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിര്മല് നെല്സണ്, ലിക്വിഡ് പ്രൊപ്പല്ഷന് സ്റ്റേജിന്റെ രൂപകല്പ്പനയില് പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാര് എസ്, […]
