എറണാകുളം : കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു. സംഭവത്തിൽ സംഘടകർക്കെതിരെ പോലീസ് കേസ് എടുത്തു. പരിപാടിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് പോലീസ്. അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോർട്ട് നൽകും. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ഗ്യാലറി തകർന്ന് വീണത്. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂർണമെന്റിനിടയാണ് അപകടം. ഫൈനൽ മത്സരം ആയതിനാൽ പതിവിലും കൂടുതൽ കാണികൾ എത്തിയിരുന്നു. താത്കാലികമായി നിർമ്മിച്ച […]
SKN 40 കേരളയാത്രയുടെ സമാപനച്ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കം. ലഹരിക്കും അക്രമത്തിനും എതിരെ അറബിക്കടലിനെ സാക്ഷിയാക്കി : ദീപശിഖ തെളിയിച്ചു
കോഴിക്കോട് : അറബിക്കടലിനെ സാക്ഷിയാക്കി ലഹരിക്കും അക്രമത്തിനും എതിരായ SKN 40 കേരളയാത്രയുടെ സമാപന ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കംക്കുറിച്ചു. വിദ്യാർഥികൾ പകർന്നു നൽകിയ ദീപശിഖ വേദിയിൽ തെളിയിച്ചു ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍. പതിനായിരങ്ങൾ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ചൊല്ലിക്കൊടുത്ത ലഹരിക്കെതിരായ പ്രതിജ്ഞ ഏറ്റുചൊല്ലി. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കിയതിന് ശേഷമാണ് കേരളയാത്രയ്ക്ക് കോഴിക്കോട് ബീച്ചിൽ സമാപനം ആകുന്നത്. ലഹരിവിരുദ്ധ സമാപനസമ്മേളനത്തിന് പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തുന്നത്. സമാപനച്ചടങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം […]
വീണ്ടും എ ഡി ജി പി എം ആർ അജിത് കുമാറിന് വീശിഷ്ട സേവാ മെഡലിനു ശുപാർശ
വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്.ഇത് ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡി ജി പി ശുപാർശ ചെയ്യുന്നത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാർശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ […]
ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം കോട്ടയത്ത് പിടികൂടി
കോട്ടയം ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചപ്പോഴാണ് മരുന്നുകൾ പിടിക്കുടിത്. രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു. ആലപ്പുഴ സ്വദേശി സന്തോഷാണ് […]
പത്തനംതിട്ടയിൽ വീടിനു തീപിടിച്ചു യുവാവ് മരിച്ചു. മദ്യലഹരിയിൽ മകൻ തീവെച്ചതാണെന്നു സംശയം.
പത്തനംതിട്ട കോന്നി വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവം, വീട്ടിൽ വഴക്ക് പതിവെന്ന് അയൽവാസികൾ. മകൻ മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരൻ പറഞ്ഞു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛൻ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് […]
ഇന്ന് ഈസ്റ്റർ യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്
യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ ഓർമിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം. ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ ദിനം. ദേവാലയങ്ങൾ എല്ലാം അർദ്ധരാത്രി മുതൽ പ്രാർത്ഥനാ നിർഭരം. ശുശ്രൂഷകൾ, ദിവ്യബലി, പ്രത്യേക കുർബാനകൾ എല്ലാം പുലർച്ചയോടെ പൂർത്തിയായി. ഈസ്റ്റർ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി […]
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന […]
പഴയ സുഹൃത്തിനെ കണ്ടു; ഒടുവിൽ അത് പ്രണയമായി,ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസം,വിഷംകലർത്തി 3 മക്കളെ കൊന്ന് അമ്മ
തെലങ്കാന: തെലങ്കാനയിലെ സങ്കറെഢിയിൽ സ്കൂൾ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊന്ന് അമ്മ. രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് സ്വന്തം മക്കളോട് ഈ കൊടുംക്രൂരത ചെയ്തത്. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് നൽകുന്ന വിവരം. മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. നിലവില്‍ ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബജീവിതത്തില്‍ രജിത സന്തോഷവതി ആയിരുന്നില്ല എന്നാണ് അന്വേഷണ […]
ലഹരി കേസ്: നടൻ ഷൈൻ ടോം ചക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്ക് ജാമ്യം ലഭിച്ചു . ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷം ടോമിനെ അറസ്റ്റ് ചെയ്തിരുന്നു. ഷൈന്‍ ടോം ചാക്കോയെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി അറിയിച്ചിരുന്നു. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി . എന്‍ഡിപിഎസ് നിയമത്തിലെ 27 ബി, 29, ബിഎന്‍എസ് നിയമത്തിലെ 238 വകുപ്പുകളളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത് . […]
നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് തന്നെ പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായി എത്തിയത്.മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈൻ സ്റ്റേഷനകത്തേക്ക് കയറിയത്.രണ്ട് എ സിപി മാരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യുന്നത് വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതടക്കം നടനിൽ നിന്ന് ചോദിച്ചറിയും. പരിശോധനയ്ക്കിടെ കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് ഷൈൻ ഓടി […]
