Flash Story
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി

68-ാം മത് കോമ്മൺവെൽത് പാർലമെൻററികോൺഫെറെൻസിന്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ജപ്പാൻ സന്ദർശിച്ചു.

ജപ്പാനിലെ ഇന്ത്യൻ അംബാസഡറുടെ ക്ഷണപ്രകാരം ടോക്യോയിലെ ഇന്ത്യൻ എംബസിയും അദ്ദേഹം സന്ദർശിച്ചു. മലയാളിയായ സിബി ജോർജ് ആണ് ജാപ്പനിലെ ഇന്ത്യൻ അംബാസിഡർ. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും , അവിടുത്തെ മലയാളികളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി

സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.(Heavy expected in Kerala for next five day red & orange alert declared) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, […]

ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് : സാമൂഹിക സാംസ്‌കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് മഹാരാജാസ്- മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും ചർച്ച ചെയ്യപ്പെട്ട കലാലയമാണ്. […]

കെ പി ഒ എ പൊതുസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടപിനം നിർവഹിക്കും

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ പി ഓ എ സംസ്ഥാന പ്രസിഡണ്ട് ആ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വി ജോയ് എം എൽ എ, ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ്‌ ഐ പി എസ്, […]

ഇടുക്കി നെടുങ്കണ്ടത്ത് വൻമരം വീണ് ഗതാഗതം തടസപ്പെട്ടു

ഇടുക്കി നെടുങ്കണ്ടത്ത് വൻമരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലർച്ചെ മരം വീണത്. നെടുങ്കണ്ടം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചു കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനും ശാന്തൻപാറക്കും ഇടയിൽ നിരവധി ഇടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. മേഖലയിൽ മഴ തുടരുകയാണ്.

ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സു‌കളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എം വിൻസെന്റ് എംഎൽഎ

ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സു‌കളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എം വിൻസെന്റ് എംഎൽഎ. കിഫ്ബി തിയേറ്റർ ലോൺ തിരിച്ചടവിനായി കെഎസ്എഫ്‌ഡിസിയുടെ 16 തിയേറ്ററുകൾ കിഫ്ബിക്കു പണയപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 16 തിയേറ്ററുകൾ കിഫ്ബിക്ക് പണയപ്പെടുത്തുവാൻ സർക്കാർ നീക്കം നടത്തുന്നു. അത് അംഗീകരിക്കാനാകില്ല. ഷാജി എൻ കരുൺ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ ചെയർമാനില്ലാത്ത സൗകര്യം നോക്കി സർക്കാർ നീക്കം നടത്തുകയാണെന്നും സർക്കാരിൻ്റെ നീക്കം […]

കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കുന്നു

മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. ഇവ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പരിസ്ഥിതി ആഘാതം ഏൽക്കാത്തവിധം എല്ലാം മാറ്റേണ്ടതുണ്ട്. ജനങ്ങൾക്ക് അപകട ഭീഷണി ഇല്ല എന്ന് ഉറപ്പാക്കണം. ശാസ്ത്രീയ പരിശോധനകളിലൂടെ രാസ മാലിന്യ അപകട സാധ്യത വിലയിരുത്തി വരികയാണ്. വൈദഗ്ധ്യം ഉള്ളവരുടെ സംഘത്തെ നിയോഗിച്ച് സമയബന്ധിതമായി കണ്ടൈനർകളെല്ലാം മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു.ഡോ സുജിത്ത് വിജയൻ പിള്ള എം എൽ എ, ജില്ലാ കലക്ടർ എൻ ദേവീദാസ്, എ […]

അടുത്ത അഞ്ച് ദിവസം കൂടി അതിതീവ്ര മഴ തുടരും;മെയ് 29, 30 തീയതികളിൽ മഴയുടെ ശക്തികുടുമെന്നും  മന്ത്രി കെ രാജൻ

തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. അതേസമയം കണ്ടെയ്നർ ഒഴുകിയെത്തുന്ന […]

മാനേജരെ മർദിച്ചെന്ന പരാതിയിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി ഉണ്ണിമുകുന്ദൻ

മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻമാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയിൽ പറയുന്നു. ആരോപണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങൾ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ വിശദീകരിക്കുന്നു.പരാതിക്കാരൻ മുമ്പും തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരമായ, വ്യാജവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചിരുന്നുവെന്നും ഹർജിയിൽ […]

ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആരാധകക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 50 പേർക്ക് പരിക്ക്

പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുകയായിരുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. 50 പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പൺ‑ടോപ്പ് ബസ് വിക്ടറി പരേഡിനിടെയാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം […]

Back To Top
onwin