ഹിന്ദി അടിച്ചേല്പിക്കുന്നത് തടയാൻ തമിഴ്‌നാട് ;സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിയന്തിക്കുന്നത് ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഞങ്ങൾ […]
നവോത്ഥാനം ചരിത്രവും നിരൂപണവും’ പുസ്തകം പ്രഭാവര്‍മ പ്രകാശനം ചെയ്തു.
‘ തിരുവനന്തപുരം : അഡ്വ. രാജഗോപാൽ വാകത്താനം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നവോത്ഥാനം ചരിത്രവും നിരൂപണവും’ എന്ന ഗ്രന്ഥം തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രഭാവർമ്മ പ്രകാശനം ചെയ്തു സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷനായി. ഇരിഞ്ചയം രവി പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും എഴുത്തുകാരനുമായ രാജേഷ് കെ. എരുമേലി, കേരള യുക്തിവാദി […]
കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു
കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നീട് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിഷൻ 2031
വിഷൻ 2031 ൻ്റെ ഭാഗമായി തിരുവല്ലയിൽ ഗതാഗത വകുപ്പ് വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ സംസാരിക്കുന്നു.
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും. ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്. 21 ചൊവ്വഉച്ചയ്ക്ക് 2.30: ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ് മാർഗം രാജ്ഭവനിൽ അത്താഴം, വിശ്രമം. 22 ബുധൻരാവിലെ 9.25ന് ഹെലികോപ്റ്ററിൽ […]
വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണർന്നു
വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്. […]
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; വിധി മറ്റന്നാൾ
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; വിധി മറ്റന്നാൾപാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി […]
കുണ്ടന്നൂർ തോക്ക് ചൂണ്ടി കവർച്ച: 14 ലക്ഷം രൂപയ്ക്ക് ഏലക്ക വാങ്ങി, തൊണ്ടിമുതലും 30 ലക്ഷവും കണ്ടെടുത്തു
കുണ്ടന്നൂർ തോക്ക് ചൂണ്ടി കവർച്ച: 14 ലക്ഷം രൂപയ്ക്ക് ഏലക്ക വാങ്ങി, തൊണ്ടിമുതലും 30 ലക്ഷവും കണ്ടെടുത്തുഎറണാകുളം കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ചാപ്പണത്തിലെ 30 ലക്ഷം രൂപയും മറ്റ് തൊണ്ടിമുതലുകളും കണ്ടെടുത്തു. കവർച്ച ചെയ്ത പണത്തിൽ നിന്ന് 14 ലക്ഷം രൂപയ്ക്ക് പ്രതികൾ ഏലക്ക വാങ്ങിയതായും കണ്ടെത്തി. ഇടുക്കി മുരിക്കാശേരി സ്വദേശി ലെനിൻ ആണ് ഏലക്ക വാങ്ങിയത്. വാങ്ങിയ ഏലക്കയും പൊലീസ് […]
ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടം
‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടംമലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദുൽഖർ സൽമാൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ ഈ മാന്ത്രിക […]
രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു.
“രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു. നായിക നിഷി ഗോവിന്ദ്, സംവിധായാകൻ സജീവ് കിളികുലം. ഇത് ഒരു സോഷ്യൽ സബ്ജെക്റ്റ് നൽകുന്ന എല്ലാവർക്കും ഒരുമിച്ചു കാണാൻ കഴിയുന്ന ശാന്തമായ ഒരു മൂവി ആണ്.
