തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് (04.01.2026) പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു. ഗാന്ധിഭവന്‍ […]
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലതിരുവനന്തപുരം:ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് […]
ടി.പി. മാധവന്‍ അവാര്‍ഡ്നടൻ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ടി.പി. മാധവന്‍ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും.മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മധുവിനും ജഗതി ശ്രീകുമാറിനും ഈ പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജനുവരി 4ന് രാവിലെ 10 മണിക്ക് ജഗതിയുടെ വസതിയിലും 6ന് ഉച്ചക്ക് 3 മണിക്ക് മധുവിന്റെ […]
ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ കൂട്ട മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ
ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ കൂട്ട മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർമധ്യപ്രദേശ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് ഉണ്ടായ മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുൻസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ കമ്മീഷണറെ സ്ഥലംമാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിൻ്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ് […]
ശബരിമല: ആൾകൂട്ട നിയന്ത്രണത്തിന് പോലീസിനൊപ്പം ആർ എ എഫും
മണ്ഡലകല മഹോത്സവത്തിന് ശബരിമല നട തുറന്നത് മുതൽ സംസ്ഥാന പോലീസ് സേനയോടൊപ്പം ആൾക്കൂട്ട നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാറാണ്. ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്കിന് നടതുറന്ന ഡിസംബർ 30, […]
കാര്യക്ഷമമായ സേവനത്തിന് സംസ്ഥാന സേനയ്ക്ക് 172 പുതിയ യൂണിറ്റുകൾ
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റ് ഡി.വൈ.എസ്.പി മാരുടെ ഓഫീസുകള്‍, ബറ്റാലിയനുകള്‍, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 86 […]
കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന് ആരോപിച്ച് കൈയാങ്കളി.
കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന് ആരോപിച്ച് കൈയാങ്കളി. ചൊവ്വാഴ്ച കൊച്ചിയിലെ ചിക്കിങ് ഔട്ട്‌ലെറ്റിലാണ് സംഭവം. സംഭവത്തിൽ ചിക്കിങ് മാനേജരുടെ പരാതിയിലും ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളുടെ പരാതിയിലും പോലീസ് കേസെടുത്തു. സ്ഥാപനത്തിലെത്തിയ പ്ലസ് വൺ വിദ്യാർഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന ആരോപണമുന്നയിച്ചത്. തുടർന്ന് ഇവർ ജീവനക്കാരോടും മാനേജരോടും പരാതിപ്പെട്ടു. എന്നാൽ, ഇതിനിടെ, മാനേജർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നും കത്തിവീശിയെന്നും തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ഇതോടെ വിദ്യാർഥികൾ സഹോദരങ്ങളെ വിളിച്ചുവരുത്തി. തുടർന്ന് ഇവരും മാനേജരും തമ്മിൽ […]
പതിനെട്ടാം പടിയിൽ അവശയായ മാളികപ്പുറം
മകരവിളക്ക് മഹോത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഇന്ന് തുറന്നു. ശബരീശനെ കാണാൻ എത്തിയ ആയിരകണക്കിന് ഭക്തരിൽ ഒരാളായ 65 വയസോളം പ്രായമുള്ള തമിഴ്നാട്ടിൽ നിന്നെത്തിയ മാളികപ്പുറം പതിനെട്ടാം പടി എത്തിയപ്പോൾ ക്ഷീണം കാരണം അവശയായി. പക്ഷെ കൊടിമരം ഡ്യൂട്ടി പോയിന്റിൽ ഉണ്ടായിരുന്ന ഡി വൈ എസ് പി പ്രമോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശ് എന്നിവർ ചേർന്ന് മാളികപുറത്തെ എമർജൻസി മെഡിക്കൽ ടീമിനടുത്ത് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഉയർന്ന രക്തസമ്മർദമായിരുന്നു മാളികപുറത്തിന്. ആരോഗ്യം വീണ്ടെടുത്ത […]
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ജനുവരി 12 ന് എല്‍ഡിഎഫ് സത്യഗ്രഹം; ഫെബ്രുവരി ഒന്ന് മുതൽ 15 വരെ മൂന്ന് മേഖലാ ജാഥകള്‍
കേന്ദ്ര സര്‍ക്കാരിൻ്റെ തെറ്റായ നിലപാടുകള്‍ക്കതിരെ ജനുവരി 12 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും എല്ലാ എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും.സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ തടഞ്ഞുവയ്ക്കുകയും കടമെടുപ്പ് പരിധി വെട്ടി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതു മാത്രമല്ല, പദ്ധതിയുടെ ഉള്ളടക്കം തന്നെ ഇല്ലാതാക്കി. അതിനെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ആശ്വാസം പകർന്ന തൊഴിലുറപ്പ് […]
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെ ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഖാലിദ സിയയെ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നവംബർ 23-നാണ് ഇവരെ അവസാനമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് […]
