Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ […]

വ്യക്തിനിയമങ്ങൾ മുസ്ലിം സ്ത്രീകൾക്ക് വലിയ വെല്ലുവിളി, ഡോ. ഖദീജ മുംതാസ്

ആധുനികകാലത്ത് വിദ്യാഭ്യാസം നേടി ജനാധിപതൃ അവകാശബോധത്തോടെ മുന്നോട്ടു വരുന്ന മുസ്ലിം സ്ത്രീക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ഒരിക്കലും മാറ്റത്തിനു വിധേയമാകാൻ പാടില്ലാത്ത ദൈവവചനങ്ങളെന്ന പേരിൽ നിലനിർത്തിക്കൊണ്ടുപോരുന്ന വ്യക്തിനിയമങ്ങളാണെന്ന് പ്രമുഖ സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന ഡോ. ഖദീജ മുംതാസ് പറഞ്ഞു. വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഖദീജ. വ്യക്തിനിയമങ്ങളിലെ പിന്തുടർച്ചാവകാശ നിയമം ഇതിൽ പ്രധാനമാണെന്ന് ഡോ.ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി. വക്കം […]

ഓഫീസ് തര്‍ക്കത്തില്‍ നിന്നും ശാന്തത കൈവരിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ.

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്. മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ശ്രീലേഖയും പ്രതികരിച്ചു. രാവിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷവും എംഎല്‍എ ഓഫീസ് ഒഴിയണമെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീലേഖ. പിന്നീട് ആവശ്യത്തിൽ മയപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിന്റെ പൂര്‍ണ്ണ അവകാശം തിരുവന്തപുരം കോര്‍പ്പറേഷനാണെന്നും യാചനാസ്വരത്തിലാണ് […]

മകരവിളക്ക്: സന്നിധാനത്തെ ആഴി ശുചീകരിച്ചു

ഡിസംബർ 30ന് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് വൈകിട്ട് അഞ്ചു മണിക്ക് നട വീണ്ടും തുറന്ന ശേഷം ആഴിയിൽ അഗ്നി തെളിയിക്കും.

ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ ഉപരാഷ്ട്രപതി എത്തും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: പാളയം എല്‍.എം.എസ്. കോമ്പൗണ്ടിലെ ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ(ഡിസംബര്‍ 29, തിങ്കളാഴ്ച) വൈകിട്ട് 6.30ന് നടക്കുന്ന സ്നേഹസംഗമം പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയും ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സും കൈസ്തവേതര ആത്മീയ സംഘടനകളും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്,ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്നേഹസന്ദേശം നല്‍കും. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. […]

ബിഎ.സ് ബാലചന്ദ്രൻ രചിച്ച എ.കെ. ആൻ്റണിയുടെ ജീവചരിത്രം അദ്ദേഹത്തിനു നൽകി ചെറിയാൻ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു

ബിഎ.സ് ബാലചന്ദ്രൻ രചിച്ച എ.കെ. ആൻ്റണിയുടെ ജീവചരിത്രം അദ്ദേഹത്തിനു നൽകി ചെറിയാൻ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു. ദീപ ദാസ് മുൻഷി , വി.എം. സുധീരൻ, പി.സി. വിഷ്ണുനാഥ്, പാലോടു രവി, നെയ്യാറ്റിങ്കര സനൽ എന്നിവർ സമീപം

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസ്, എംഎൽഎയോട് വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം ന​ഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് […]

യൂസഫലിയോട് വരദ പറഞ്ഞ കുഞ്ഞ് ആഗ്രഹം ആ വല്യമനസ് കേട്ടു; വരദയുടെ ലൈബ്രറിയിലേക്ക് പുസ്കതങ്ങൾ എത്തിച്ച് എം.എ യൂസഫലി

തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്കതകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ യൂസഫലി എത്തിയപ്പോഴാണ് തന്റെ ലൈബ്രറിയിലേക്ക് പുസ്കതങ്ങൾ തരുമോ എന്ന ആ​ഗ്രഹം വര​ദ പങ്കുവച്ചത്. ചെറിയ പ്രായത്തിൽ തന്നെ വരദ വായിച്ച് തീർത്തത് […]

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ (KLIBF 4) കുട്ടികള്‍ക്കായി സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍

പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 […]

ഭൂപാലി’ സംഗീതസന്ധ്യ ജനുവരി 3ന് ടാഗോർ തിയേറ്ററിൽ

‘ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടി ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. ഘരാനകളുടെ പാരമ്പര്യവും തനിമയും കോർത്തിണക്കിയ അവതരണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയരായ വനിതാ പ്രതിഭകൾ സായാഹ്നത്തെ രാഗദീപ്തമാക്കും. സിത്താറിൽ കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ഗസൽ അവതരണവുമായി ദിപൻവിത ചക്രവർത്തിയും വേദിയിലെത്തും. രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ […]

Back To Top
onwin