Flash Story
കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍സംസ്ഥാനം തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍
എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍
ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; 452 വോട്ടുകൾ നേടി

രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായി എന്നാണ് […]

കെട്ടടങ്ങാതെ കലാപം പടരുന്നു; നേപ്പാൾ പ്രധാനമന്ത്രി കെ പി ഓലി രാജിവെച്ചു, പാർലമെന്റ് മന്ദിരത്തിനും മന്ത്രി മന്ദിരങ്ങൾക്കും തീയിട്ടു

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരേയും സർക്കാർ തലത്തിലെ അഴിമതിക്കെതിരേയും നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകി. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പാർലമെന്റ് മന്ദിരത്തിനും നിരവധി മന്ത്രി മന്ദിരങ്ങൾക്കും പ്രക്ഷോഭകാരികൾ തീയിട്ടു. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി രാജി വെച്ചത്. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ […]

സ്വർണവില റെക്കോഡ് കുതിപ്പ് തുടരുന്നു‌; ഗ്രാമിന് പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 18 ദിവസത്തിനുള്ളിൽ […]

നിപയില്‍ ജീവിതം വഴിമുട്ടിയ ടിറ്റോക്കും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്; 17 ലക്ഷം രൂപ കൈമാറി09/09/2025

നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക് കൈമാറി. ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എത്തിയാണ് ധനസഹായം കൈമാറിയത്. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍, ജെഡിടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.2023ലാണ് […]

അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും’; തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും

‘ സര്‍ക്കാറിന് നന്ദി പറഞ്ഞ് ടിറ്റോയുടെ കുടുംബം ‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി സി തോമസും ഏലിയാമ്മയും ഇത് പറയുന്നത് തളരാത്ത മനസ്സോടെയാണ്. ‘മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് 17 ലക്ഷം രൂപ തന്ന് സഹായിച്ചത് കേരള സര്‍ക്കാറാണ്. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല, അതും ഇത്ര വേഗത്തില്‍. […]

കിഴക്കകോട്ട പൗരസമിതി ഓണഘോഷം നടത്തി

തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് കിഴക്കേക്കോട്ട പൗരസ്വതിയുടെ ഓണാഘോഷവും ഓണസമ്മാനവും ഓണസദ്യയും നൽകി. കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചെയർമാൻ മുക്കം പാലമൂട് രാധകൃഷ്ണൻ, സിപിഎം ജാല ഏരിയ സെക്രട്ടറി ജയൻകുമാർ , ഓണവില്ല് സാബു സെക്രട്ടറി പവിത്രൻ കിഴക്കേ നട, പനമൂട് വിജയകുമാർ, ഗോപൻ ശാസ്തമംഗലം, അട്ടക്കുളങ്ങര ബാബു ഹോപ്പ് കോഡിനേറ്റർ ഡോക്ടർ ആര്യ എന്നിവർ സംസാരിച്ചു.

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചുള്ള വിവരങ്ങൾ

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.

ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് നെതന്യാഹുജറുസലേം:

ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് നെതന്യാഹുജറുസലേം: ഇന്ന് രാവിലെ ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് അക്രമികള്‍ ഒരു ബസിനുള്ളിൽ കയറി യാത്രികർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയും തിരികെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും […]

കാസർഗോഡ് അരമങ്ങാനത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷാണ് ഭർത്താവ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർതൃ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവിൽ വിവരമില്ലെന്ന് പൊലീസ് […]

സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ തെരുവിലിറങ്ങി യുവതീ യുവാക്കൾ, സംഘർഷത്തിൽ 9 പേർ മരിച്ചു

ദില്ലി: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ യുവജന പ്രക്ഷോഭത്തിൽ ഒമ്പത് പേർ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര സുരക്ഷാ യോഗം വിളിച്ചു. യുവാക്കളുടെ […]

Back To Top